ബാഴ്സയല്ല ഇത് ബയേൺ ആണ്, പിഎസ്‌ജി താരങ്ങൾക്ക് മുന്നറിയിപ്പുമായി പൊചെട്ടിനോ

ബാഴ്സയ്ക്കെതിരെ രണ്ടാം പാദത്തിൽകളിച്ച മനോനിലയിലല്ല ബയേണിനെതിരെ കളിക്കേണ്ടതെന്ന മുന്നറിയിപ്പാണ് പിഎസ്ജി പരിശീലകനായ പൊച്ചെട്ടിനോ നൽകിയിരിക്കുന്നത്. ബയേണിനെതിരെ കൂടുതൽ ശ്രദ്ധയോടെ കളിക്കേണ്ടതുണ്ടെന്നാണ് പൊച്ചെിട്ടിനോയുടെ പക്ഷം. ബാഴ്സക്കെതിരെ പ്രയോഗിച്ച പ്രതിരോധ തന്ത്രത്തിനു പകരം കൂടുതൽ ആക്രമണത്തിലും ശ്രദ്ധ കൊടുക്കണമെന്നാണ് പൊച്ചെട്ടിനോ പറയുന്നത്.

ആദ്യ പാദത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിൻ്റെ വിജയം നേടിയതിൻ്റെ ആത്മവിശ്വാസത്താണ് പിഎസ്ജി ഇന്നിറങ്ങുന്നത്. 3 എവേഗോളിൻ്റെ പിൻബലം പിഎസ്ജിക്ക് നിർണായകമായേക്കുമെങ്കിലും ബയേൺ മികച്ച ആക്രമണം പുറത്തെടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതു കണക്കിലെടുത്താണ് പൊച്ചെട്ടിനോയുടെ പുതിയ വിശദീകരണം

“ബാഴ്സക്കെതിരെ രണ്ടാം പാദത്തിൽ കളിച്ച മനോഭാവത്തിൽ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കണം ബയേണിനെതിരെ ഞങ്ങൾക്ക് പുറത്തേക്കേണ്ടത്. ഞങ്ങൾക്ക് പ്രതിരോധവും ഒപ്പം പന്തുമായി കൂടുതൽ ആക്രമിക്കേണ്ടതുമുണ്ട്. അതാണ് യഥാർത്ഥ വെല്ലുവിളിയായിട്ടുള്ളത്.”

“ബാഴ്സലോണ ഒരു ഭൂതകാലമാണ്. ബയേൺ അതിൽ നിന്നും വ്യത്യസ്തമായ ടീമാണ്. അവർ ലോകത്തെ മികച്ച ടീമാണ്. ആദ്യപാദത്തിലെ പോലെ തന്നെ ഞങ്ങൾക്കെതിരെ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർക്കു കഴിയും. മ്യുണിച്ചിലെ പോലെ തന്നെ അത്തരം ബുദ്ദിമുട്ടുകളെ ഞങ്ങൾക്ക് നേരിടേണ്ടതുണ്ട്.” പൊചെട്ടിനോ പറഞ്ഞു.

You Might Also Like