6-1നു തോറ്റ പിഎസ്‌ജിയല്ല ഇപ്പോഴത്തേത്, ബാഴ്സക്ക് മുന്നറിയിപ്പുമായി പൊചെട്ടിനോ

ചാമ്പ്യൻസ്‌ലീഗിലെ ചിരവൈരികളായ ബാഴ്സലോണയും പിഎസ്‌ജിയും ഇന്ന് നേർക്കുനേർ റൗണ്ട് ഓഫ് 16 ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. 2017ലെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദത്തിൽ 6-1നു ബാഴ്സ അവിസ്മരണീയ വിജയം സ്വന്തമാക്കിയതിനു ശേഷം ആദ്യമായാണ് പിഎസ്‌ജിക്കെതിരെ ബാഴ്സ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനിറങ്ങുന്നത്. പിഎസ്‌ജിയിൽ സൂപ്പർതാരങ്ങളായ നെയ്മറും ഏയ്ഞ്ചൽ ഡിമരിയയും പരിക്കു മൂലം പുറത്തിരിക്കുമ്പോൾ എംബാപ്പെയും ഇക്കാർഡിയുമായിരിക്കും പിഎസ്‌ജിയുടെ കുന്തമുനകൾ.

രണ്ടാം പാദത്തിൽ 6-1ന്റെ വമ്പൻ തിരിച്ചുവരവ് നടത്തി പിഎസ്‌ജിയെ പുറത്താക്കിയെങ്കിലും ആ ടീമിൽ നിന്നും ഒരുപാട് മാറ്റം പിഎസ്‌ജിയിൽ കഴിഞ്ഞ സീസണുകളിൽ ഉണ്ടായിട്ടുണ്ട്. അതു തന്നെയാണ് പുതിയ പരിശീലകനായ മൗറിസിയോ പൊചെട്ടിനോക്കും പറയാനുള്ളത്. 6-1 തോൽവിയൊക്കെ മറക്കേണ്ട കാലം കഴിഞ്ഞുവെന്നാണ് പൊചെട്ടിനോയുടെ പക്ഷം. മത്സരത്തിനു മുന്നോടിയായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഞാൻ കൂടുതൽ ശാന്തനാണ്. കാരണം ഈ ടീം വളരെ വ്യത്യസ്തമാണ്.മുൻപ് നടന്നത് മായ്ച്ചു കളയാൻ പറ്റാത്ത ഒന്നാണ്. പക്ഷെ ഞങ്ങൾക്ക് പുതിയൊരു ഭാവി പടുത്തുയർത്തേണ്ടതുണ്ട്. പണ്ട് സംഭവിച്ചതിനു മറുപടിയായി മികച്ച മറ്റൊന്ന് ഞങ്ങൾക്ക് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.”

“ഇതൊരു വിശേഷപ്പെട്ട മത്സരമാണെന്നുള്ളത് ശരി തന്നെയാണ്. പിഎസ്‌ജിക്കു വേണ്ടി ഒരാളെ സ്വന്തമാക്കുകയാണെങ്കിൽ ഇത് അവർക്കും ഒരു വിശേഷപ്പെട്ട തീയതി തന്നെയായിരിക്കുമെന്നതിൽ സംശയമില്ല. അതിന്റെ ആവേശം ക്ലബ്ബിലും പ്രകടമാണ്. ചാമ്പ്യൻസ്‌ലീഗ് ജയിക്കുക തന്നെയാണ് പിഎസ്‌ജിയുടെ ലക്ഷ്യമെന്നത് വ്യക്തമായ കാര്യമാണ്.” പൊചെട്ടിനോ പറഞ്ഞു.

You Might Also Like