മെസിയെക്കുറിച്ചല്ല ഇപ്പോൾ ചിന്തിക്കുന്നത്, പിഎസ്‌ജി പരിശീലകൻ പൊചെട്ടിനോ പറയുന്നു

Image 3
EPLFeaturedFootball

പുറത്താക്കപ്പെട്ട ജർമൻ പരിശീലകൻ തോമസ് ടൂഹലിനു പകരക്കാരനായി മുൻ ടോട്ടനം പരിശീലകനായ മൗറിസിയോ പോചെട്ടിനോയാണ്‌ പിഎസ്‌ജി നിയമിച്ചിരിക്കുന്നത്. പിയെസ്ഗിയിലെത്തിയതിനു ശേഷം നടന്ന ആദ്യ പത്രസമ്മേളനത്തിൽ സൂപ്പർ താരം ലയണൽ മെസി പിഎസ്‌ജിയിലേക്ക് വരുമോയെന്ന ചോദ്യങ്ങളാണ് കൂടുതൽ ഉയർന്നു വന്നത്. പിഎസ്‌ജിയിലെ മുൻ താരമായ പോചെട്ടിനോക്ക് എന്നാൽ അതിനെക്കുറിച്ചായിരുന്നില്ല ചിന്ത.

നിലവിലുള്ള താരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും ലയണൽ മെസിയെപോലുള്ള എല്ലാ വലിയ താരങ്ങൾക്കും പിഎസ്‌ജിയിലേക്ക് സ്വാഗതമെന്നും പൊചെട്ടിനോ അഭിപ്രായപ്പെട്ടു. തന്റെ പഴയ ക്ലബ്ബിലേക്ക് തന്നെ പരിശീലകനായി തിരിച്ചെത്താൻ സാധിച്ചത് ഒരു സ്വപ്നസാക്ഷാത്കാരമാണെന്നും പൊചെട്ടിനോ വെളിപ്പെടുത്തി. ഇതൊരു ക്രിസ്തുമസ് സമ്മാനമായാണ് കണക്കാക്കുന്നതെന്നും പൊചെട്ടിനോ അഭിപ്രായപ്പെട്ടു.

“ഞാൻ 20 വർഷം മുൻപ് കളിച്ച ക്ലബ്ബിലേക്ക് തന്നെ തിരിച്ചെത്താനായത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണ് തോന്നുന്നത്. ഇതൊരു വലിയ വെല്ലുവിളിയാണെന്നു തോന്നുന്നു കാരണം പിഎസ്‌ജി എപ്പോഴും കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കുന്ന ടീമാണ്. ഞങ്ങൾ ഒരു പുതിയ ക്ലബ്ബിലേക്ക് ഇണങ്ങിചേരാൻ തുടങ്ങിയിട്ടേയുള്ളു.”

” ഞങ്ങളിപ്പോൾ നാളെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരു പ്രധാനലക്ഷ്യം എന്ന് പറയുന്നത് നാളത്തെ മത്സരം വിജയിക്കുകയെന്നത് തന്നെയാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നമുക്കിനിനിയും സമയമുണ്ട്. ലോകത്തുള്ള ഏതു മികച്ചതാരത്തിനും പിഎസ്‌ജിയിലേക്ക് എപ്പോഴും സ്വാഗതം തന്നെയാണ് ചെയ്യാറുള്ളത്.” പൊചെട്ടിനോ പറഞ്ഞു.