പൊച്ചെട്ടിനോക്ക് മെസിയെ പിഎസ്‌ജിയിലെത്തിക്കാനാകും, നെയ്മർ-മെസി കൂട്ടുകെട്ട് അണിയറയിലൊരുങ്ങുന്നു

സമ്മർ  ട്രാൻസ്ഫറിൽ മെസി ബാഴ്സ വിടണമെന്നു ആഗ്രഹിച്ചിരുന്നുവെങ്കിലും അടുത്തിടെ വന്ന പുതിയ അഭിമുഖത്തിൽ ആ സമയത്തെ മോശം സാഹചര്യമാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്നു വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിന്റെ  പ്രസക്തഭാഗങ്ങൾ മാത്രമേ പുറത്തു വന്നിട്ടുള്ളുവെങ്കിലും ഈ സീസണിൽ മെസി ബാഴ്സ വിടുമോയെന്നത് ഇതു വരെയും രഹസ്യമായി തന്നെ നിലനിൽക്കുകയാണ്.

സൂപ്പർതാരം നെയ്മറുടെ മെസിക്കൊപ്പം അധികം വൈകാതെ തന്നെ കളിക്കാനാകുമെന്ന പ്രസ്താവന ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയെ ബന്ധപ്പെടുത്തി നിരവധി അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ മെസിയുടെ  സ്പാനിഷ് മാധ്യമമായ ലാസെക്സ്റ്റക്കു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ അഭ്യൂഹങ്ങൾക്ക് അടുത്തിടെ കുറവുണ്ടാക്കിയെങ്കിലും പിഎസ്‌ജി നിലവിലെ പരിശീലകനായ തോമസ് ടൂഹലിനെ പുറത്താക്കിയതോടെ വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്.

പകരക്കാരനായി പിഎസ്‌ജി നിയമിക്കാനിരിക്കുന്ന മൗറിസിയോ പൊചെട്ടിനോയെ ചുറ്റിപ്പറ്റിയാണ് പുതിയ മെസി ട്രാൻഫർ അഭ്യൂഹങ്ങൾ ഉയർന്നു  വന്നിരിക്കുന്നത്. മൗറിസിയോ പോചെട്ടിനോക്ക് മെസിയെ പിഎസ്‌ജിയിലെത്തിക്കാനാവുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

അര്ജന്റീനക്കാരനായ പോചെട്ടിനോക്ക് മെസിയെ പാരിസിലേക്ക് കൊണ്ടു വരാനാവുമെന്നും നെയ്മറുമായി മികച്ച ആക്രമണനിര ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഫ്രാൻസിൽ നിന്നും വരുന്നത് റിപ്പോർട്ടുകൾ. പുതിയ പരിശീലകനായ കൂമാനു കീഴിൽ മികച്ച പ്രകടനം തുടരാൻ സാധിക്കാത്തത് പിഎസ്‌ജിക്ക്‌ അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ഫുട്ബോൾ പണ്ഡിതരുടെ വിലയിരുത്തൽ. ഒരു മെസി നെയ്മർ കൂട്ടുകെട്ട് വീണ്ടും ഉയർന്നു വരുമോയെന്നത് കാത്തിരുന്നു കാണേണ്ടി വരും.

You Might Also Like