ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കണ്ട് അമ്പരന്ന് ഇസ്രയേലി ക്ലബ്, ഒസ്വാള്‍ഡോയ്ക്കായി കണ്ണുനീര്‍

Image 3
FootballISL

ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരവും പ്രതീക്ഷിച്ചിരുന്ന കൊളംമ്പിയന്‍ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസ് മറ്റൊരു ക്ലബില്‍ സൈന്‍ ചെയ്‌തെന്ന വാര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ അടക്കം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് സൂചിപ്പിച്ച ഒസ്വാള്‍ഡോയുടെ പ്രഖ്യാപനവും കാത്തിരുന്ന ആരാധകര്‍ക്ക് മേല്‍ പതിച്ച ഇടിത്തീ ആയിരുന്നു ഇസ്രായേല്‍ ക്ലബ് ബെനേയ് സ്‌കാനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇതോടെ ഇസ്രായേലി ക്ലബിന്റെ സാമുഹിക മാധ്യമങ്ങള്‍ക്ക് കീഴില്‍ നിരവധി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് സങ്കടവുമായെത്തിയത്. ഒസ്വാള്‍ഡോയെ നഷ്ടപ്പെട്ടത് സങ്കടപ്പെടുത്തുന്നതായും വലിയ പ്രതീക്ഷയാണ് ഇതോടെ നഷ്ടപ്പെട്ടതെന്നും ആരാധകര്‍ പറയുന്നു.

https://www.facebook.com/sakhnin.fc/posts/10158688126973953

ഇതോടെ പല കമന്റുകളും നീക്കം ചെയ്യുന്ന തിരക്കിലാണ് ഇസ്രായേല്‍ ക്ലബ്. മലയാളത്തിലെഴുതുന്ന കമന്റുകള്‍ എന്തെന്ന് പോലും ഹീബ്രൂ പ്രധാന ഭാഷയായ അവര്‍ക്ക് മനസ്സിലായിട്ടില്ല.

അതിനിടെ ഒസ്വാള്‍ഡോ ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുമെന്ന് ആരാധകരെ വിശ്വസിപ്പിച്ച ബ്ലാസ്റ്റേഴ്‌സുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ചിലര്‍ നിലവില്‍ പല വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ ഒരിക്കലും ഒസ്വാള്‍ഡോ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു എന്ന് പറഞ്ഞിട്ടില്ല എന്നാണ് അവരിപ്പോള്‍ പറയുന്നത്.

നേരത്തെ പ്രമുഖ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റൂമറുകള്‍ക്ക് കടിഞ്ഞാണിട്ട് ബ്ലാസ്റ്റേഴ്സ് സ്പോട്ടിംഗ് ഡയറക്ടറും രംഗത്ത് വന്നിരുന്നു. ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന് ഉറപ്പിച്ച പല താരങ്ങളേയും നഷ്ടപ്പെടാന്‍ ഈ മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണമാകുന്നുവെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് വ്യക്തമാക്കുന്നത്.

കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമിയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്.

ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.