മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ്, താര സിംഹാസനത്തിലേക്ക് ഒരാള്‍ കൂടി

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിന മത്സരം ജയിച്ചതോടെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു പുതുമുഖ താരം. മത്സരത്തിന്റെ ഗതിവിതികളെ തന്നെ മാറ്റിമറിച്ച ഇന്ത്യന്‍ യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് കളിയിലെ താരമായത്. ഇതാദ്യമായാണ് പ്രസിദ്ധ് മാന്‍ ഓഫ് ദ പുരസ്കാരത്തിന് അര്‍ഹനായത്.
മത്സരത്തില്‍ ഒന്‍പത് ഓവര്‍ എറിഞ്ഞ പ്രസിദ്ധ് മൂന്ന് മെയ്ഡിനടക്കം 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് പിഴുതെടുത്തത്. ചെറിയ സ്കോര്‍ മുന്നില്‍ കണ്ട് വിജയിക്കാമെന്ന വിന്‍ഡീസ് ബാറ്റിംഗ് നിരയുടെ മോഹങ്ങളെ മുച്ചൂടും കരിയിച്ച് കളയുകയായിരുന്നു പ്രസിദ്ധ് കൃഷ്ണ.
ഇതോടെ കരിയറില്‍ ആറ് ഏകദിനം മാത്രം കളിച്ച പ്രസിദ്ധ് വിക്കറ്റ് നേട്ടം 15 ആക്കി ഉയര്‍ത്തി. വെറും 18 ശരാശരിയിലാണ് പ്രസിദ്ധിന്റെ ബൗളിംഗ് പ്രകടനം.
അതെസമയം വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാമത്തെ ഏകിദിനത്തില് ഇന്ത്യ അനായാസ ജയമാണ് സ്വന്തമാക്കിയത്. 44 റണ്‍സിനാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വെസ്റ്റിന്‍ഡീസ് 2-0ത്തിന് മുന്നിലെത്തി.
ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് കേവലം 193 റണ്‍സിന് പുറത്താകുകയായിരുന്നു. പ്രസിദ്ധിനെ കൂടാതെ ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.