സ്‌പോണ്‍സറായി ആ ബ്രാന്‍ഡ് തിരികെയെത്തി, സന്തോഷ വാര്‍ത്ത

Image 3
CricketIPL

ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്തേക്ക് തിരികെ എത്തി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോ. നീണ്ട ഒരുവര്‍ഷത്തിന് ശേഷമാണ് വിവോ വീണ്ടും ഐപിഎല്‍ മുഖ്യ സ്‌പോണ്‍സറായി തിരികെയെത്തുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഐപിഎല്‍ ലേലത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട താരങ്ങളെപ്പറ്റിയുള്ള അറിയിപ്പിലാണ് വിവോയുടെ തിരിച്ചുവരവിനെപ്പറ്റി ബിസിസിഐ സൂചന നല്‍കിയത്.

വിവോയെ ആണ് ബിസിസിഐ സ്‌പോണ്‍സര്‍ ആയി പരിചയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഡ്രീം ഇലവന്‍ ഐപിഎല്‍ എന്നത് ഇക്കൊല്ലം വിവോ ഐപിഎല്‍ എന്നായി എന്നതാണ് നെറ്റിസണ്‍സ് കണ്ടെത്തിയത്.


ഐപിഎല്‍ മുഖ്യ സ്‌പോണ്‍സര്‍മാരായി വിവോ തിരികെ വന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവോ തിരികെ വന്നാല്‍ റദ്ദാക്കുമെന്ന വ്യവസ്ഥയോടെയാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഐപിഎല്‍ കരാര്‍ ഒപ്പിട്ടത്.

ആദ്യ വര്‍ഷം 222 കോടി രൂപയ്ക്കാണ് ഡ്രീം ഇലവനും ഐപിഎലുമായി കരാര്‍ ഒപ്പിട്ടത്. രണ്ടാം വര്‍ഷത്തിലേക്കോ മൂന്നാം വര്‍ഷത്തിലേക്കോ കരാര്‍ നീണ്ടാല്‍ 240 കോടി രൂപ വീതം ആ വര്‍ഷങ്ങളില്‍ നല്‍കണം. വിവോയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പില്‍ താത്പര്യമില്ലെങ്കില്‍ ഡ്രീം ഇലവന്‍ തന്നെ സ്‌പോണ്‍സര്‍മാരായി തുടരാനായിരുന്നു നീക്കം.

ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്‌പോണ്‍സര്‍ഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ സീസണു മുന്നോടിയായി വിവോയെ മുഖ്യ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് നീക്കിയത്.