ബാഴ്‌സയിലേക്ക് മടങ്ങും, ഭാവിതീരുമാനം വെളിപ്പെടുത്തി കൂട്ടീഞ്ഞോ

Image 3
FeaturedFootball

ബയേണിനൊപ്പം  ചാമ്പ്യൻസ്‌ലീഗ് നേടിയതിനു ശേഷം തന്റെ ഭാവിതീരുമാനങ്ങളെക്കുറിച്ച്  വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയെ തകർത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു ക്ലബ്ബിലേക്ക് മാറാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും താൻ ബാഴ്സയിലേക്ക് തന്നെ തിരികെ പോവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആഴ്‌സണലുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളെ അദ്ദേഹം തിരസ്കരിച്ചു. കഴിഞ്ഞ വർഷമാണ് കൂട്ടീഞ്ഞോ ലോണിൽ ബാഴ്സയിൽ നിന്ന് ബയേണിലേക്ക് എത്തുന്നത്. ബയേണിന് വേണ്ടി ഈ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടാൻ കൂട്ടീഞ്ഞോക്കായിട്ടുണ്ട്. ബയേണിനു 120 മില്യൺ യൂറോക്ക് താരത്തെ സ്വന്തമാക്കാമെങ്കിലും ഈ കൊറോണമഹാമാരിയുടെ സാഹചര്യത്തിൽ കൂട്ടീഞ്ഞോക്ക് വേണ്ടി ശ്രമിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

“തീർച്ചയായും ഞാൻ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാം. ഇതിനെ പറ്റി കൂടുതലൊന്നും തന്നെ ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ ഫൈനലിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എനിക്കിപ്പോൾ പറയാനുള്ളത് കഠിനാദ്ധ്യാനം ചെയ്തു മറ്റൊരു മികച്ച വർഷം കൂടി സൃഷ്ടിച്ചെടുക്കണമെന്നാണ്.”

പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കികാണേണ്ടിയിരിക്കുന്നു. തീർച്ചയായും ഞങ്ങൾക്കിത് നല്ലൊരു സീസണായിരുന്നു. ഈ കിരീടം ഞങ്ങൾ അർഹിച്ചതാണ്. അതിനാൽ സന്തോഷവാൻമാരുമാണ്. വിവരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണിത്. ഈ ദിവസം ശരിക്കും ഞാൻ ആസ്വദിച്ചു കഴിഞ്ഞു ” കൂട്ടീഞ്ഞോ ഫൈനൽ വിജയത്തിനു ശേഷം പറഞ്ഞു.