ചെൽസിയുടെ ഐതിഹാസിക ഗോൾകീപ്പർ പെറ്റർ ചെക്ക് തിരിച്ചെത്തുന്നു, പ്രീമിയർ ലീഗ് സ്‌ക്വാഡിൽ ഉൾപ്പെടുത്തി

Image 3
EPLFeaturedFootball

ചെൽസിയുടെ ഐതിഹാസിക ഗോൾകീപ്പർ പെറ്റർ ചെക്കിനെ പ്രീമിയർ ലീഗിന്റെ 25 അംഗ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതായി ചെൽസി പ്രഖ്യാപിച്ചിരിക്കുന്നു. പ്രീമിയർ ലീഗിലെ മത്സരങ്ങളിൽ ഉണ്ടായേക്കാവുന്ന അടിയന്തിര ഘട്ടങ്ങളിൽ പെറ്റർ ചെക്കിനെ ഉപയോഗപ്പെടുത്താനാണ് ചെൽസിയുടെ പദ്ധതി. ഇക്കാര്യം ചെൽസിയുടെ  ഓഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ്   ചെൽസി ഫുട്ബോൾ ലോകത്തെ അറിയിച്ചത്.

ഈയൊരു നീക്കത്തിലൂടെ ഒരു വർഷം മുൻപ്  ഫുട്ബോളിൽ നിന്നും വിരമിച്ച ഇതിഹാസതാരത്തിന്റെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിനാണ് ലോകം സാക്ഷിയാവുക.  38കാരനായ താരം ചെൽസിയുടെ ടെക്നിക്കൽ ഉപദേശകനായി ഔദ്യോഗിക ജീവിതം നയിക്കുകയാണ് ചെക്ക്. അതിൽ നിന്നുമൊരു മാറ്റമാണ് ചെക്കിന് ചെൽസി ഓഫർ ചെയ്തിരിക്കുന്നത്.

ചെൽസിയുടെ ഔദ്യോഗിക പ്രസ്താവന: “അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഗോൾകീപ്പർ എന്ന നിലക്ക് പെറ്റർ ചെക്കിനെ കൂടി  സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മുഖാനന്തരം ഉണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങൾക്ക് മുൻകരുതലാണിത്. ഒരു കരാറില്ലാത്ത കളിക്കാരനായി അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കുകയാണ്.”

2019ഇൽ ആഴ്സനലിനെതിരെ നടന്ന മത്സരത്തിന് ശേഷമാണു പെറ്റർ ചെക്ക് കളിക്കളത്തിൽ നിന്നും വിരമിക്കുന്നത്. ചെൽസിക്കായി 11 വർഷം ഗോൾവല കാത്ത ഇതിഹാസതാരമാണ് പെറ്റർ ചെക്ക്. ചെൽസിക്കായി നാലു പ്രീമിയർ ലീഗ് കിരീടങ്ങൾ നേടാൻ അദ്ദേഹത്തിനു സാധിച്ചു. പുതിയ ഗോൾകീപ്പറായ എഡ്‌വാർഡ് മെന്റിയുടെ ട്രാൻസ്ഫറിന് പിന്നിൽ ക്ലബ്ബ് ഡയറക്ടർ മറീന ഗ്രാനോവ്സ്‌കയ്യക്കൊപ്പം ചെക്കിന്റെ കരങ്ങളുമുണ്ടായിരുന്നു. ഇനി കളിക്കളത്തിലാണ് ചെൽസിക്ക് വേണ്ടി പെറ്റർ ചെക്കിന്റെ കൈകൾ ചലിക്കാൻ പോവുന്നത്.