ഹക്കിമി ട്രാൻസ്ഫർ: ബാഴ്സയെ തകർക്കാൻ പെരസിന്റെ സർജിക്കൽ സ്ട്രൈക്ക്

Image 3
FeaturedFootball

ഈ സീസണിൽ ഡോർട്മുണ്ടിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച റയൽ മാഡ്രിഡ് ലോണി ഹക്കിമിയെ ഇന്റർ മിലാനു നൽകാനുള്ള തീരുമാനം ആരാധകർക്ക് വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു. തങ്ങളുടെ യുവതാരത്തെ നൽകുന്നത് റയൽ മാഡ്രിഡിന്റെ മണ്ടത്തരമായി പലരും കണക്കാക്കുകയും ചെയ്യുന്നു.

എന്നാൽ ട്വിറ്ററിൽ ഇപ്പോൾ സജീവമായ ചർച്ച പെരസിന്റെ നീക്കം ബാഴ്സക്ക് പണി കൊടുക്കാൻ വേണ്ടിയാണെന്നാണ്. ഹക്കിമിയെ ഇന്റർ മിലാനു നൽകുന്നതു വഴി ബാഴ്സയുടെ ലൗടാരോ മാർട്ടിനസ് ട്രാൻസ്ഫർ മുടക്കാനുള്ള പദ്ധതിയാണ് പെരസ് ആവിഷ്കരിച്ചതെന്നാണ് ആരാധകർ പറയുന്നത്.

മാർട്ടിനസിനായി ബാഴ്സ സമീപിച്ചപ്പോൾ ഇന്റർ ആവശ്യപ്പെട്ട താരങ്ങളിലൊരാൾ റൈറ്റ് ബാക്കായ നെൽസൻ സെമഡോ ആയിരുന്നു. അതേ പൊസിഷനിൽ കളിക്കുന്ന ഹക്കിമിയെ നൽകുക വഴി സെമഡോയെ നൽകി മാർട്ടിനസിനെ വാങ്ങാനുള്ള ബാഴ്സയുടെ സാധ്യതകൾ കൂടിയാണ് റയൽ മാഡ്രിഡ് ഇല്ലാതാക്കിയത്.

ഇനി മാർട്ടിനസിനെ വാങ്ങണമെങ്കിൽ മുഴുവൻ തുകയും നൽകേണ്ടി വരുമെന്ന അവസ്ഥയിലുള്ള ബാഴ്സ നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തിൽ അതിനു മുതിരാൻ സാധ്യതയില്ല. അതേ സമയം ബെൻസിമക്കു പകരക്കാരനായി മാർട്ടിനസിനെ ടീമിലെത്തിക്കാൻ താൽപര്യമുള്ള റയലിന് ഇതൊരു വലിയ സാധ്യതയുമാണ്.