ഇങ്ങനെ കളിച്ചാല്‍ സിറ്റി റയലിനോടും തോല്‍ക്കും, തുറന്നടിച്ച് ഗാര്‍ഡിയോള
എഫ്എ കപ്പ് സെമി ഫൈനലില്‍ ആഴ്‌സണലിനോട് രണ്ട് ഗോളുകള്‍ക് പരാജയപ്പെട്ട തന്റെ താരങ്ങളുടെ പ്രകടനത്തില്‍ ഒട്ടും സന്തോഷവാനല്ല മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ പെപ് ഗാര്‍ഡിയോള. ഇങ്ങനെയാണ് കളിക്കുന്നതെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ റയലിനോടും പരാജയമേറ്റുവാങ്ങി പുറത്തുപോകേണ്ടി വരുമെന്നാണ് പെപ് ഗാര്‍ഡിയോള പ്രതികരിച്ചത്.
ഓഗസ്റ്റ് ആദ്യവാരം തുടങ്ങാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക് ലാലിഗ കിരീടവിജയത്തോടെ റയല്‍ മാഡ്രിഡ് തയ്യാറെടുപ്പുകളാരംച്ചിരിക്കെയാണ് സിറ്റിയുടെ ഞെട്ടിപ്പിക്കുന്ന തോല്‍വി. ഇതോടെ വിജയമുറപ്പിക്കാന്‍ സിറ്റി ഇനിയും മികച്ച നിലവാരത്തിലേക്കുയരേണ്ടതുണ്ടെന്നാണ് പെപ് ഗാര്‍ഡിയോളയുടെ വാദം. തങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നും മികച്ച തയാറെടുപ്പല്ല നടത്തിയതെന്നും ഗാര്‍ഡിയോള പറയുന്നു.
‘നിങ്ങള്‍ 90 മിനുട്ട് നന്നായി കളിച്ചില്ലെങ്കില്‍ ഇതാണ് സംഭവിക്കുക. ഞങ്ങള്‍ നന്നായി കളിച്ചില്ല. ഞങ്ങളും മനുഷ്യരാണ്. എതിരാളികള്‍ നന്നായി കളിച്ചു. ചില സമയത്ത് ഇങ്ങനെ സംഭവിക്കാറുണ്ട്. ഒരേയൊരു വിഷമമമെന്നു പറയാവുന്നത് ഞങ്ങള്‍ രണ്ടാം പകുതി കളിച്ചതുപോലെ ആദ്യപകുതിയില്‍ ശ്രമിച്ചില്ല.’ ഗാര്‍ഡിയോള മത്സരശേഷം അഭിപ്രായപ്പെട്ടു.
ബേണ്‍മൗത്തുമായുള്ള മത്സരവും ഞങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നും ആദ്യപകുതി മോശമായെന്നും മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചില്ലെന്ന് വിലയിരുത്തുന്നുവെന്നും പെപ് ഗാര്‍ഡിയോള വ്യക്തമാക്കി.
റയല്‍ മാഡ്രിഡുമായി വിജയിച്ച് അടുത്ത റൗണ്ടിലെത്തണമെങ്കില്‍ തീര്‍ച്ചയായും കളിക്കുന്ന നിലവാരം നന്നായി ഉയര്‍ത്തേണ്ടതുണ്ടെന്നും ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു,