മാട്ടക്കൊപ്പം ഡിബാലയും കോമൺ ഗോളിനൊപ്പം ചേർന്നു.

Image 3
FeaturedFootball

സാമൂഹിക ഉന്നമനത്തില്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കോമണ്‍ ഗോള്‍ എന്ന സംരഭത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ജുവാന്‍ മാട്ടക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് യുവന്റസ് സൂപ്പര്‍ താരം പൗലോ ഡിബാല. 2017ല്‍ ജുവാന്‍ മാട്ടയാണ് ഈ സംരഭത്തിനൊപ്പം ചേര്‍ന്ന ആദ്യ ഫുട്‌ബോള്‍ താരം. അതിനു ശേഷം നിരവധി ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും ഇതിന്റെ ഭാഗമായിട്ടുണ്ട്.

കോമണ്‍ ഗോള്‍ ഫുട്‌ബോള്‍ കൂട്ടായ്മ സമൂഹം നേരിടുന്ന അക്രമങ്ങളെ ഇല്ലാതാക്കുന്നതിനും വംശീയാതിക്രമങ്ങളെയും വിവേചനങ്ങളെയും തുറന്നെതിര്‍ക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹികസംരംഭമാണ്.

ഈ പദ്ധതിയുടെ ഭാഗമാവുന്നതോടെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലെ യുവതലമുറയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായിരിക്കുകയാണ് പൗലോ ഡിബാല.

മാട്ടക്കും ഡിബാലക്കുമോപ്പം ലിവര്‍പൂള്‍ പരിശീലകനായ ജര്‍ഗന്‍ ക്‌ളോപ്പ്, കാസ്‌പെര്‍ സ്മൈക്കല്‍, മാറ്റ്‌സ് ഹമ്മല്‍സ്, സെര്‍ജെ ഗ്‌നാബ്രി, വനിതാ ബാലണ്‍ഡിയോര്‍ ജേതാവായ മെഗാന്‍ റാപിനോയും യുഎസ് വനിതാഫുടബോള്‍താരം അലക്‌സ് മോര്‍ഗനും ഫുട്‌ബോള്‍ ലോകത്തിലെ ഈ സംരംഭത്തോടൊപ്പം പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്ന പ്രശസ്തരാണ്. സാമൂഹിക പ്രതിബദ്ധതയോടെ ഈ സംരംഭത്തിലേക്ക് പുതുതായി ചേര്‍ന്ന പൗലോ ഡിബാലയെ അഭിനന്ദിക്കാനും ജുവാന്‍മാട്ട മറന്നില്ല.