പോൾ പോഗ്ബക്ക് കോവിഡ്, ഫ്രഞ്ച് ടീമില്‍ നിന്നും പുറത്ത്‌

Image 3
EPLFeaturedFootball

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബക്ക് കോവിഡ് സ്ഥിരീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്രഞ്ച് ടീം പരിശീലകൻ ദിദിയർ ദെഷ്ചാംപ്സും താരത്തിനു കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതിനാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്.

“കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പോൾ പോഗ്ബയെ ഫ്രാൻസ് ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതിയ സീസൺ ആരംഭിക്കാനൊരുങ്ങുന്ന ഈ സമയത്ത് അദ്ദേഹം എത്രയും പെട്ടന്ന് തന്നെ രോഗമുക്തി നേടട്ടെ എന്ന് പ്രതീക്ഷിക്കുന്നു.” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. താരത്തെ ഫ്രാൻസ് ടീമിൽ നിന്നും നീക്കം ചെയ്ത കാര്യം പരിശീലകൻ ദെഷാംപ്‌സും അറിയിച്ചിട്ടുണ്ട്.

അന്ത്രരാഷ്ട്ര ടൂർണമെന്റായ യുവേഫ നേഷൻസ് ലീഗിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഫ്രഞ്ച് ടീം. സ്വീഡൻ, ക്രോയേഷ്യ എന്നിവരെയാണ് ഫ്രാൻസിന് നേരിടാനൊരുങ്ങുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പോഗ്ബക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് .

“ഞാൻ ലിസ്റ്റിൽ അവസാനനിമിഷം ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പോഗ്ബയെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയതിനാൽ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതിനാൽ പകരമായി കാമവിങ്കയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ” ദെഷ്ചാംപ്‌സ് വെളിപ്പെടുത്തി. സ്വീഡനും ക്രോയേഷ്യയ്ക്കുമെതിരെ 23 അംഗ സ്‌ക്വാഡ് ആണ് ദെഷാംപ്‌സ് പുറത്ത് വിട്ടിട്ടുള്ളത്.