വിചിത്രമായ ബൗളിംഗ് കൊണ്ടായിരുന്നു അയാള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്, മുന്‍ നിരയില്‍ നിന്ന് അമ്പരപ്പിക്കുന്ന വീഴ്ച്ചയായിരുന്നു പിന്നീട്

Image 3
CricketCricket News

ഷമീല്‍ സ്വലാഹ്

ഏവരെയും അതിശയിപ്പിച്ച് കൊണ്ട്, വിചിത്രമായ ബൗളിങ്ങ് ആക്ഷനുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്ന് വന്ന സൗത്താഫ്രിക്കയുടെ ഒരു അണ്‍ഓര്‍ത്തഡോക്‌സ് ഇടംകയ്യന്‍ സ്പിന്‍ ബൗളര്‍….

തുടക്കത്തില്‍ അദ്ദേഹത്തെ നേരിടാന്‍ പാട് പെടുന്ന ബാറ്റ്‌സ്മാന്മാരെയായിരുന്നു കണ്ടത്. 1996ലെ ഇന്ത്യന്‍ പരമ്പരക്കെത്തിയപ്പോള്‍ കാണ്‍പൂര്‍ ടെസ്റ്റിലൊക്കെ തന്റെ സ്പിന്‍ ബൗളിങ്ങ് കൊണ്ട് അയാള്‍ ഹീറോയാകുന്നതാണ് കണ്ടത്.

ഇടത് കയ്യിന്റെ തള്ളവിരലും, ചൂണ്ട് വിരലും ഉപയോഗിച്ചായിരുന്നു അദ്ദേഹം പന്ത് പിടിച്ചിരുന്നത്. പന്ത് ബാറ്റ്‌സ്മാന് നേരെ ഡെലിവറി ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ നോട്ടം ആകാശത്തേക്കെന്ന പോലെയായിരുന്നു… എന്നിട്ടും ബാറ്റ്‌സ്മാന്മാരെ കീഴ്‌പ്പെടുത്താന്‍ അയാള്‍ക്ക് സാധിച്ചു.

എന്നാല്‍ കരിയറിലെ തുടക്കങ്ങളിലെ നല്ല കാലത്തിന് ശേഷം, അദ്ദേഹത്തിന്റെ ബൗളിങ്ങ് ആക്ഷന്‍ രീതി സ്വയം പരിഹരിക്കാന്‍ ബുദ്ധിമുട്ടേറിയപ്പോള്‍… പരിക്കുകളും പിറകേ കൂടി. താമസിയാതെ നിക്കി ബോയെയുടെ വരവോടെ തന്റെ ഒന്നാം നമ്പര്‍ സ്പിന്‍ സ്ലോട്ട് അയാള്‍ക്ക് നഷ്ടമാകുകയും ചെയ്തു.

വിചിത്രമായ ബൗളിങ്ങ് ആക്ഷന്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്ന പേരും ഇത് തന്നെ…
പോള്‍ ആഡംസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍