ലോക ഇലവനില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് കമ്മിന്‍സ്

Image 3
CricketTeam India

ലോക ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. കഴിഞ്ഞ രണ്ട്- മൂന്ന് വര്‍ഷങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിന്‍സ് ടീമിനെ തിരഞ്ഞെടുത്തത്. ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകളില്‍ നിന്ന് നാല് വീതം താരങ്ങള്‍ ടീമിലിടം നേടി. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്ന് ഒരോ താരങ്ങളും ടീമിലെത്തി.

രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ എന്നിവരാണ് ടീമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. കമ്മിന്‍സിനൊപ്പം ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, നഥാന്‍ ലിയോണ്‍ എന്നീ ഓസ്‌ട്രേലിയന്‍ താരങ്ങളും ടീമിലെത്തി. കെയ്ന്‍ വില്യംസണ്‍ (ന്യൂസിലന്‍ഡ്), ബെന്‍ സ്റ്റോക്സ് (ഇംഗ്ലണ്ട്), കഗിസോ റബാദ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് മറ്റുതാരങ്ങള്‍.

രോഹിത്- വാര്‍ണര്‍ സഖ്യം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്ത് കളിക്കും. സ്മിത്ത്, കോലി, സ്റ്റോക്സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് പിന്നാലെയെത്തും.

കമ്മിന്‍സിന്റെ ടീം: ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി, ബെന്‍ സ്റ്റോക്സ്, റിഷഭ് പന്ത്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, കഗിസോ റബാദ, ജസ്പ്രീത് ബുമ്ര.