ബെറൂസിയയുടെ ഐഎസ്എല്ലിലേക്കുളള വരവ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Image 3
FootballISL

ജര്‍മ്മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് കൈകോര്‍ത്ത വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകിരിച്ച് ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സി. അഞ്ച് വര്‍ഷത്തെ സഹകരണ കരാറിലാണ് ഇരു ക്ലബുകളും ഒപ്പിട്ടിരിക്കുന്നത്. ഇതോടെ 2025 വരെ ബൊറൂസിയ ഡോര്‍ട്ടുമുണ്ടും ഹൈദരാബാദ് എഫ്‌സിയും സഹതകരിച്ച് പ്രവര്‍ത്തിക്കാനുളള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

ബൊറുസിയ ഡോര്‍ട്മുണ്ടുമായി സഹകരണമുളള ഉള്ള ലോകത്തെ നാലാമത്തെ ക്ലബായി ഇതോടെ ഹൈദരബാദ് എഫ് സി മാറി. തായ് പ്രീമിയര്‍ ലീഗ് ക്ലബായ ബുറിറാം, ഓസ്‌ട്രേലിയന്‍ ക്ലബായ മാര്‍കോണി എഫ് സി, ജപാന്‍ ക്ലബായ ഇവാതെ ഗ്രുല്ല എന്നീ ക്ലബുകളുമായി നേരത്തെ തന്നെ ഡോര്‍ട്മുണ്ടിന് കരാറുള്ള ക്ലബുകള്‍.

ഡോര്‍ട്മുണ്ടിന്റെ ഇത്തവണത്തെ വര്‍ച്യുല്‍ ഏഷ്യാ ടൂറിന്റെ പരിപാടികള്‍ക്ക് ഇടയില്‍ ഹൈദാബാദുമായുള്ള കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും മറ്റും നടക്കും.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സും ഡോര്‍ട്മുണ്ടുമായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഇന്‍വെസ്റ്റ് ചെയ്യുന്ന ക്ലബിനോട് സഹകരിക്കാനാണ് താല്‍പര്യം കാട്ടിയിരുന്്ന്ത്. ഇതോടെയാണ് ബൊറൂസിയ ഹൈദരാബാദുമായി ചര്‍ച്ച തുടങ്ങിയത്.

ഹൈദരാബാദ് ടീമിന്റെ യൂത്ത് ഡെവലപ്പ്മെന്റിന്റെ ഭാഗമായാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി കൈകോര്‍ക്കുന്നത്. ഹൈദരാബാദ് കണ്ടെത്തുന്ന യുവതാരങ്ങള്‍ക്ക് ഇതോടെ ബൊറൂസിയയുടെ പരിശീലകര്‍ക്ക് കീഴില്‍ കളിക്കാനാകും. തിരഞ്ഞെടുക്കുന്ന താരങ്ങള്‍ക്ക് ജര്‍മ്മനിയില്‍ തന്നെ ബൊറൂസിയ പരിശീലകനം ഒരുക്കുകയും ചെയ്യും.