കോഹ്ലിയ്ക്കായാണ് രോഹിത്തും ദ്രാവിഡും ഇതെല്ലാം കാണിച്ച് കൂട്ടുന്നത്, ആരോപണവുമായി ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബാറ്റിംഗ് ഓര്‍ഡറില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നത് വിരാട് കോഹ്ലിയെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് മുന്‍ ആര്‍സിബി താരവും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായിരുന്ന പാര്‍ഥിവ് പട്ടേല്‍. പന്തിനേയും സൂര്യയേയും എല്ലാം ഓപ്പണറായി പരീക്ഷിക്കുന്നത് അതിനാലാണെന്നും പാര്‍ഥിവ് പറയുന്നു.

വെസ്റ്റിന്‍ഡീസിലും സിംബാബ്വെയിലും നടന്ന മത്സരങ്ങളില്‍ വിരാടിന് വിശ്രമം അനുവദിച്ചതിനാല്‍, ടി20 പരമ്പരയുടെ ഉദ്ഘാടന മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ സൂര്യകുമാര്‍ യാദവിനെ അയച്ച് ഇന്ത്യന്‍ മാനേജ്മെന്റ് എല്ലാവരെയും അമ്പരപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആരോപണവുമായി പാര്‍ഥിവ് രംഗത്ത് വരുന്നത്.

മത്സരത്തില്‍ 16 പന്തില്‍ 24 റണ്‍സെടുത്ത ശേഷമാണ് സ്‌കൈ പുറത്തായത്. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഋഷഭ് പന്ത് ഓപ്പണ്‍ ചെയ്തിരുന്നു.

‘ഓപ്പണിംഗ് ഓര്‍ഡറില്‍ ഞങ്ങള്‍ കാണുന്ന ഈ മാറ്റങ്ങളെല്ലാം വിരാട് കോഹ്ലി കാരണമാണ്. ദ്രാവിഡും രോഹിതും അദ്ദേഹത്തെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതാണ് പന്തും സൂര്യയും ഓപ്പണിംഗ് സ്ലോട്ടില്‍ കളിക്കുന്നതിന് പിന്നിലെ കാരണം’ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ബിര്‍മിംഗ്ഹാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലായി 31 റണ്‍സ് മാത്രമാണ് വിരാട് നേടിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരെ രണ്ടാമത്തെയും മൂന്നാമത്തെയും ടി20യില്‍ 1, 11 എന്നിങ്ങനേയും രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനത്തില്‍ 16, 17 റണ്‍സ് എന്നിവയും നേടി.