അയാള്‍ക്ക് വേണ്ട താരങ്ങള്‍ക്കായി പരസ്യമായി തന്നെ ശബ്ദിക്കും, ഉപാധികളില്ലാ അവന്റെ സ്‌നേഹത്തിനെന്ന് ഇന്ത്യന്‍ താരം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേല്‍. സഹതാരങ്ങള്‍ക്ക് രോഹിത്ത് നല്‍കുന്ന ഉപാധികളില്ലാത്ത പിന്തുണയാണ് പാര്‍ഥീവ് പട്ടേല്‍ തുറന്ന് അഭിനന്ദിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ച പേസര്‍ ആവേശ് ഖാനെ മാച്ച് വിന്നറാക്കി രോഹിത് മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് പാര്‍ഥീവിന്റെ നിറഞ്ഞ പ്രശംസ.

‘മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. മോശം പ്രകടനം നടത്തുമ്പോള്‍ താരങ്ങള്‍ക്ക് രോഹിത് നല്‍കുന്ന പിന്തുണ വാക്കുകള്‍ക്കതീതമാണ്. താരങ്ങള്‍ക്ക് വേണ്ടി പരസ്യമായും വാര്‍ത്താസമ്മേളനങ്ങളിലും രോഹിത് ശബ്ദിക്കും’ പാര്‍ത്ഥീവ് പറയുന്നു.

‘ആവേശ് ഖാന്റെ കാര്യം നമ്മള്‍ കണ്ടതാണ്. നാല് പരാജയങ്ങള്‍ സംഭവിച്ചിട്ടും ആവേശിനെ രോഹിത് പിന്തുണച്ചു. എന്നാലദ്ദേഹം മാന്‍ ഓഫ് ദ് മാച്ച് പ്രകടനം തൊട്ടടുത്ത മത്സരത്തില്‍ പുറത്തെടുത്തു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കുന്ന നായകനാണ് രോഹിത് ശര്‍മ്മ. അതാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് കിരീടങ്ങള്‍ അദ്ദേഹം നേടാനുള്ള കാരണം. ഇന്ത്യന്‍ ടീമാവട്ടെ രോഹിത്തിന്റെ നായകത്വത്തില്‍ ഏഷ്യാ കപ്പും നിദാഹസ് ട്രോഫിയും നേടി’ പാര്‍ഥീവ് പട്ടേല്‍ വിലയിരുത്തുന്നു.

ഇന്ത്യയുടെ ഏകദിന ടീമില്‍ കളിയ്ക്കുന്ന ശിഖര്‍ ധവാനേയും പ്രശംസകൊണ്ട് മൂടാന്‍ ധവാന്‍ മറന്നില്ല.

‘അതേസമയം ടീമില്‍ സമ്മര്‍ദമില്ലാതിരിക്കാന്‍ ശ്രമിക്കുന്ന ക്യാപ്റ്റനാണ് ശിഖര്‍ ധവാന്‍. തന്റെ താരങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നു. താരങ്ങള്‍ക്ക് അവരുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം ധവാന്‍ നല്‍കുന്നു. സീനിയര്‍ താരങ്ങള്‍ വിശ്രമിക്കുമ്പോള്‍ യുവതാരങ്ങളെ വച്ച് മികച്ച ഫലമാണ് ധവാന്‍ വിന്‍ഡീസിലുണ്ടാക്കിയത്’ എന്നും പാര്‍ഥീവ് പ്രശംസിച്ചു.

You Might Also Like