പന്ത് സെഞ്ച്വറി തികച്ചത് ‘സിനിമാ സ്റ്റൈലില്‍’, അവസാന ഓവറില്‍ ഞെട്ടിക്കുന്ന പ്രകടനം

സന്ദീപ് ദാസ്
ഈ ദിവസത്തെ കളി അവസാനിക്കാന്‍ ഒരോവര്‍ മാത്രം ബാക്കി. റിഷഭ് പന്ത് 81 നോട്ടൗട്ട്. അപ്പോള്‍ കമന്റേറ്റര്‍ തമാശയ്ക്ക് പറയുന്നു-
”വേണമെങ്കില്‍ ഈ ഓവറില്‍ പന്തിന് സെഞ്ച്വറി തികയ്ക്കാം കേട്ടോ…! ”
ഇതുകേട്ട പന്ത്-”ഇന്നാ പിടിച്ചോ…! ”
4,4,6,4,4 !
ലെ കമന്റേറ്റര്‍-”ഇതാണ് ഈ ചെക്കന്റെ കുഴപ്പം. ഒരു തമാശ പറയാനും സമ്മതിക്കില്ല…! ”
കടപ്പാട്; സ്‌പോട്‌സ്: പാരഡൈസോ ക്ലബ്
മത്സര റിപ്പോര്‍ട്ട്:
ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സാന്നാഹ മത്സരത്തിന്റെ രണ്ടാം ദിവസം മേല്‍കൈ സ്വന്തമാക്കി ഇന്ത്യന്‍സ്. സെഞ്ച്വറി നേടിയ ഹനുമ വിഹാരിയുടേയും റിഷഭ് പന്തിന്റെയും ബലത്തില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 386 റണ്‍സ് എന്ന നിലയിലാണ ടീം ഇന്ത്യ. ഇതോടെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയുടെ ലീഡ് 472 റണ്‍സായി.
194 പന്തില്‍ 13 ബൗണ്ടറി സഹിതം 104 റണ്‍സാണ് വിഹാരി സ്വന്തമാക്കിയത്. പന്താകട്ടെ വെറും 73 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതമാണ് 103 റണ്‍സുമായി ബാറ്റിംഗ് തുടരുന്നത്. ഇരുവരും അഞ്ചാം വിക്കറ്റില്‍ ഇതുവരെ 147 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറി നേടി. 120 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സാണ് അഗര്‍വാള്‍ സ്വന്തമാക്കിയത്. ഗില്ലാകട്ടെ 78 പന്തില്‍ 10 ഫോറടക്കം 65 റണ്‍സും സ്വന്തം പേരില്‍ കുറിച്ചു.