സൈക്കോ പന്ത് കെണിയൊരുക്കി, ഇംഗ്ലീഷ് താരം പുറത്തായതല്ല, പ്രകോപിപ്പിച്ച് പുറത്താക്കിയത്

ഇന്ത്യയ്‌ക്കെതിരെ നാലാം ടെസ്റ്റില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രോളി പുറത്തായ രീതി ചര്‍ച്ചയായകുന്നു. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് നടത്തിയ ചില പ്രകോപനങ്ങളാണ് ഇംഗ്ലീഷ് താരത്തെ സാഹസികതയ്ക്കും പിന്നാലെ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതിലേക്കും നയിച്ചത്. പന്തിന്റെ കൃസൃതികള്‍ എന്ന പേരിലാണ് ഈ കാഴ്ച്ച പ്രചരിക്കുന്നത്.

അക്ഷര്‍ പട്ടേലിനെതിരേ ക്രോളി ബാറ്റ് ചെയ്യവെ ചിലര്‍ക്കു ദേഷ്യം വരുന്നുന്ന് പന്ത് നിരവധി തവണ വിളിച്ചുപറയുന്നത് സ്റ്റംപ് മൈക്കിലൂടെ വ്യക്തമായി കേള്‍ക്കാം. ഹിന്ദിയിലല്ല, മറിച്ച് ക്രോളി കൂടി കേള്‍ക്കണമെന്ന ഉദ്ദേശത്തോടെ തന്നെ ഇംഗ്ലീഷിലാണ് പന്ത് ഇങ്ങനെ വിളിച്ചുപറയുന്നത്.

പന്തിന്റെ വാക്കുകള്‍ പിഴച്ചില്ല, ഏകാക്രത നഷ്ടപ്പെട്ട താരം തൊട്ടടുത്ത ബോളില്‍ തന്നെ അരിശം തീര്‍ക്കാനെന്ന വണ്ണം ക്രീസിന് പുറത്തേക്ക് ഇറങ്ങി വന്ന് ഷോട്ടിനു ശ്രമിച്ച് ഇന്ത്യക്കു രണ്ടാം വിക്കറ്റ് സമ്മാനിച്ചു.

കളിയുടെ എട്ടാം ഓവറിലായിരുന്നു ക്രോളി പുറത്തായത്. അക്ഷറിന്റെ ഓവറിലെ ആദ്യബോളില്‍ ബൗണ്ടറിയുമായാണ് താരം തുടങ്ങിയത്. എന്നാല്‍ തുടര്‍ന്നുള്ള മൂന്നു ബോളുകളിലും ക്രോളിക്കു റണ്ണെടുക്കാനായില്ല. ഇതോടെ അസ്വസ്ഥനായി താരം കാണപ്പെട്ടതോടെയായിരുന്നു ചിലര്‍ക്കു ദേഷ്യം പിടിക്കുന്നുണ്ടെന്നു പറഞ്ഞുകൊണ്ടുള്ള പന്തിന്റെ സ്ലെഡ്ജിങ്. അഞ്ചാമത്തെ ബോളില്‍ ക്രോളി ഈ കെണിയില്‍ വീഴുകയും ചെയ്തു.

വമ്പന്‍ ഷോട്ടിനു ശ്രമിച്ച ക്രോളിയെ മിഡ്ഓഫില്‍ മുഹമ്മദ് സിറാജ് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 30 ബോളില്‍ ഒരു ബൗണ്ടറിയോടെ ഒമ്പത് റണ്‍സാണ് ഇംഗ്ലീഷ് ഓപ്പണര്‍ നേടയിത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 74 റണ്‍സ് എടുത്തിട്ടുണ്ട്.

You Might Also Like