പരിഹാസ ശരങ്ങൾക്ക് ഈ റെക്കോർഡ് മറുപടി; ധോണിയുടെ യഥാർത്ഥ പിൻഗാമി എന്നുറപ്പിച്ചു പന്ത്

Image 3
Team India

ഇന്ത്യൻ ഇതിഹാസം എംഎസ് ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അടിവരയിട്ട് റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് അർദ്ധ സെഞ്ചുറി നേടിയ താരം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന താരമായി. 60 ഇന്നിങ്‌സുകൾ പിന്നിട്ടപ്പോഴാണ് പന്തിന്റെ നേട്ടം.

60 ഇന്നിങ്‌സുകളിൽ നിന്ന് 2000 റൺസ് തികച്ച സാക്ഷാൽ എം എസ് ധോണിയുടെ റെക്കോർഡിനൊപ്പമാണ് പന്ത് എത്തിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്സ്മാനായി എണ്ണപ്പെടുന്ന ഓസ്‌ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റാണ് തൊട്ടു പിന്നിൽ. 63 ഇന്നിഗ്‌സുകളിൽ നിന്നാണ് ഗിൽക്രിസ്റ് 2000 റൺസ് തികച്ചത്.

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ നാലാമനായി ക്രീസിലെത്തിയ പന്ത് 62 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 78 റണ്‍സ് നേടി. ഏകദിന കരിയറിലെ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. ഏകദിനത്തിലെ അവസാന ആറ് ഇന്നിങ്‌സുകളില്‍ മൂന്നിലും എഴുപതിലധികം റൺസ് നേടി മികച്ച ഫോമിലാണ് പന്ത്.