പൊറുക്കാനാവാത്ത തെറ്റ്, അമ്പയറിംഗ് മണ്ടത്തം, പഞ്ചാബ് തോറ്റതിങ്ങനെ

Image 3
CricketIPL

ഐപിഎല്ലില്‍ രണ്ടാം മത്സരം എന്തുകൊണ്ടും ആവേശകരമായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമാറിഞ്ഞപ്പോള്‍ പടിക്കല്‍ കലമുടച്ച് ഡല്‍ഹി ക്യാപിറ്റലിനെതിരെ പഞ്ചാബ് പതിവ് പോലെ തോല്‍വി ആവര്‍ത്തിച്ചു. അവസാന മൂന്ന് പന്തില്‍ ഒരു റണ്‍സ് എടുക്കാനാകാതെ പോയതാണ് ഡല്‍ഹിയ്ക്ക് തിരിച്ചടിയായത്.

ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയും ഡല്‍ഹി അനായാസം വിജയം പിടിച്ചെടുക്കുകയുമാണ് ചെയ്തത്. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സാണ് പഞ്ചാബ് നേടിയത്.. ഡല്‍ഹി വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റണ്‍സെടുത്ത് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ അമ്പയര്‍ വരുത്തിയ ഗുരുതര പിഴവാണ് മത്സരഫലം സൂപ്പര്‍ ഓവറിലേക്ക് നീളാന്‍ കാരണമായത്. 19ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു വിവാദമായ സംഭവം. അമ്പയറുടെ തെറ്റായ തീരുമാനം മൂലം വിലപ്പെട്ട ഒരു റണ്‍സാണ് പഞ്ചാബിന് നഷ്ടമായകത്. ആ ഒരു റണ്‍സ് നഷ്ടമാകാതിരുന്നെങ്കില്‍ പഞ്ചാബ് മൂന്ന് പന്ത് മുമ്പേ വിജയം കണ്ടേനേ.

പഞ്ചാബ് താരം ജോര്‍ദാന്‍ ഓടി റണ്‍സ് പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു റണ്‍സ് കുറച്ചത്. പിന്നീട് റിപ്ലേയില്‍ അമ്പയറുടെ പിഴവ് വ്യക്തമായത്. എന്നാല്‍ ഇത് തിരുത്താന്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതാണ് പഞ്ചാബിന് വിജയം തന്നെ കൈയില്‍ നിന്ന് പോകാന്‍ കാരണമായത്.