പഞ്ചാബിനായി വിലമതിക്കാനാകാത്ത പ്രകടനം, ഭാവിയില്‍ അവനെ ടീം ഇന്ത്യയില്‍ പ്രതീക്ഷിക്കാം

Image 3
CricketIPL

സന്ദീപ് ദാസ്

ബിഗ് ഹിറ്റര്‍മാരാല്‍ സമ്പന്നമായ പഞ്ചാബ് ടീം ചെന്നൈ ബോളിങ്ങിനുമുന്നില്‍ പതറിയപ്പോള്‍ ഒരാള്‍ മാത്രം വേറിട്ടുനിന്നു-ഷാറൂഖ് ഖാന്‍ എന്ന യുവതാരം. വിലമതിക്കാനാവാത്ത 47 റണ്‍സ്.

ഒരു പുതിയ കളിക്കാരനെ അളക്കേണ്ടത് ഹിറ്റിങ്ങ് എബിളിറ്റി മാത്രം നോക്കിയല്ല. സമ്മര്‍ദ്ദഘട്ടങ്ങളില്‍ അയാള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് കൂടി പരിഗണിക്കണം.

സയേദ് മുഷ്താഖ് അലി ട്രോഫി ജയിച്ച തമിഴ്‌നാട് ടീമിലെ അംഗമായിരുന്നു ഷാറൂഖ്. ക്വാര്‍ട്ടര്‍ ഫൈനലിലും ഫൈനലിലും അയാള്‍ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്തിരുന്നു.

പ്രധാന മത്സരങ്ങളില്‍ തിളങ്ങാനുള്ള കഴിവ് ഷാറൂഖിനുണ്ട് എന്ന് ഉറപ്പിക്കാം. ഭാവിയില്‍ നീല ജഴ്‌സിയില്‍ പ്രതീക്ഷിക്കാം…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍