സെഞ്ച്വറികളുമായി ഷാന്‍ മസൂദും അബ്ദുള്ള ഷെഫീഖും, പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോറിലേക്ക്

Image 3
CricketCricket NewsFeatured

മുള്‍ട്ടാനില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ശക്തമായ നിലയില്‍. ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെയും അബ്ദുള്ള ഷഫീഖിന്റെയും സെഞ്ച്വറികളുടെ ബലത്തില്‍ ആദ്യദിനം പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് നാലാം ഓവറില്‍ സയ്യിദ് അയൂബിനെ (4) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഷാന്‍ മസൂദും അബ്ദുള്ള ഷഫീഖും ചേര്‍ന്ന് 253 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷഫീഖ് 102 റണ്‍സും (184 പന്തില്‍) മസൂദ് 151 റണ്‍സും (177 പന്തില്‍) നേടി. 13 ഫോറും രണ്ട് സിക്‌സും അടക്കമാണ് ഷാന്‍ മസൂദ് 151 റണ്‍സടിച്ചത്.

ഷഫീഖിനെയും മസൂദിനെയും പെട്ടെന്ന് നഷ്ടമായെങ്കിലും ബാബര്‍ അസമും സൗദ് ഷക്കീലും ചേര്‍ന്ന് സ്‌കോര്‍ 300 കടത്തി. ബാബര്‍ 30 റണ്‍സ് നേടിയ ശേഷം പുറത്തായി. കഴിഞ്ഞ 16 ഇന്നിംഗ്‌സുകളിലും അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന ബാബര്‍ ബാറ്റിംഗ് പിച്ചില്‍ തിളങ്ങുമെന്ന പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്.

ആദ്യ ദിനാവസാനം സൗദ് ഷക്കീല്‍ (35) നൈറ്റ് വാച്ച്മാന്‍ നസീം ഷായ്‌ക്കൊപ്പം (0) ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ഇംഗ്ലണ്ടിനായി അകിന്‍സന്‍ രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്‌സും ജാക്ക് ലീച്ചും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.