ഇനി ബാബറിനെ കോഹ്ലിയുമായി താരതമ്യം ചെയ്യരുത്, തുറന്നടിച്ച് പാകിസ്ഥാന്‍ സൂപ്പര്‍ താരം

Image 3
CricketTeam India

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുമായി പാക് നായകന്‍ ബാബര്‍ അസമിനെ ഇനി താരമത്യം ചെയ്യരുതെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അഹ്മദ് ഷെഹ്സാദ്. ശനിയാഴ്ച്ച ടി20 ലോകകപ്പ് ഫൈനലില്‍ കോഹ്ലിയുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് ഷഹ്‌സാദ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്ലി അനിവാര്യമായ സഹചര്യത്തില്‍ തിളങ്ങിയെന്നും ടീമിന് ആവശ്യമായ വിജയം സമ്മാനിച്ചെന്നും ഷഹ്‌സാദ് പറയുന്നു. ഇത് ബാബര്‍ അസത്തിന് കൂട്ടിയാല്‍ കൂടുന്നതല്ലെന്നും അതിനാല്‍ ഇനി കോഹ്ലിയുമായി ബാബര്‍ അസത്തെ താരതമ്യം ചെയ്യരുതെന്നാണ് ഷഹ്‌സാദ് തുറന്ന് പറയുന്നത്.

ഇന്ത്യയും വിരാട് കോഹ്ലിയും വര്‍ഷങ്ങളുടെ നിരാശകള്‍ക്കുശേഷം ഒടുവില്‍ ലോകകിരീടം നേടിയപ്പോള്‍, പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നാണംകെട്ടു.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ യുഎസിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. പിന്നാലെ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ വിജയം കൈവിട്ടുപോകുകയും ചെയ്തു. കാനഡയ്ക്കെതിരെ ഒടുവില്‍ വിജയിക്കാന്‍ പാകിസ്ഥാനികള്‍ക്ക് സാധിച്ചുവെങ്കിലും അത് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ സാധ്യതകള്‍ ഇല്ലാതായി കഴിഞ്ഞിരുന്നു. ഒടുവില്‍ അയര്‍ലന്‍ഡിനെതിരായ അവസാന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ അവരുടെ ടി20 കപ്പ് യാത്ര അവസാനിച്ചു.