ആദ്യമായി അവര്‍ ജയിക്കണമെന്ന് കൊതിച്ചുപോയി, ഇതുപോലൊരു ഇന്നിംഗ്‌സ് ഇനി സംഭവിക്കുമോ

Image 3
CricketCricket News

സജിന്‍ വികെ

ആദ്യമായ് പാകിസ്ഥാന്‍ ജയിക്കണമെന്ന് ആഗ്രഹിച്ചു..ഒറ്റയാള്‍ പോരാട്ടത്തിന് ഒക്കെ ഒരു പരിധി ഇല്ലേ. അതേ പാകിസ്താന് വേണ്ടി ഏകദിനത്തില്‍ ഇരട്ട ശതകം നേടിയ ഒരേ ഒരു ബാറ്റ്‌സ്മാന്‍. ഇന്ന് ഇരട്ട ശതകത്തിനു ഏഴ് റണ്‍സ് അകലെ വീണു

ചേസ് ചെയ്യുന്ന ഏതൊരു ബാറ്റസ്മാന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍. ടീമിലെ രണ്ടാമത്തെ ടോപ് സ്‌കോറെര്‍ ബാബര്‍ നേടിയത് 31 റണ്‍സ് ആണെന്ന് അറിയുമ്പോ ഈ ഇന്നിങ്‌സിന്റെ മഹത്വം മനസിലാക്കാം…

ഒരിക്കല്‍ പോലും മത്സരത്തില്‍ ഇല്ലാത്ത പാകിസ്താന് വേണ്ടി അവസാനം വരെ പൊരുതി മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.. ഇതുപോലെ ഒരു ഇന്നിംഗ്‌സ് തന്നേ വിദൂരമായി പോലും സംഭവിക്കാന്‍ സാധ്യത ഇല്ലാത്തതാണ്

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്