ബദ്ധവൈരികളുടെ തലയെടുക്കണം, ഏഷ്യകപ്പിനുളള സര്‍പ്രൈസ് ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

Image 3
CricketCricket News

ഏഷ്യ കപ്പ് ടി20 ടൂര്‍ണമെന്റിനുളള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസം നയിക്കുന്ന സൂപ്പര്‍ താരങ്ങളടങ്ങിയ 15 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യ കപ്പിനി് പുറമെ നെതര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുളള പാക് ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്.

പരിചയസമ്പന്നനായ പേസര്‍ ഹസന്‍ അലിയെ പുറത്താക്കി പകരം ഏകദിന ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത പത്തൊമ്പതുകാരന്‍ നസീം ഷായെ ഇരു ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നെതര്‍ലന്‍ഡ്സിനിനെതിരെയും ഏഷ്യാ കപ്പിലും ഇറങ്ങുന്ന സ്‌ക്വാഡുകള്‍ തമ്മില്‍ അഞ്ച് വ്യത്യാസമാണുള്ളത്. നെതര്‍ലന്‍ഡ്സിനെതിരായ സ്‌ക്വാഡിലുള്ള അബ്ദുള്ള ഷഫീഖ്, ഉമാം ഉള്‍ ഹഖ്, മുഹമ്മദ് ഹാരിസ്, സല്‍മാന്‍ അലി അഗ, സാഹിദ് മെഹ്മൂദ് എന്നിവര്‍ക്ക് പകരം ആസിഫ് അലി, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, ഉസ്മാന്‍ ഖാദിര്‍ എന്നീ താരങ്ങളാണ് ഏഷ്യാ കപ്പില്‍ അണിനിരക്കുക.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഓഗസ്റ്റ് 28-ാം തിയതിയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ദുബായിയാണ് ഈ ആവേശപ്പോരാട്ടത്തിന് വേദിയാവുക.

നെതര്‍ലന്‍ഡ്സിനെതിരായ പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇമാം ഉള്‍ ഹഖ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, സല്‍മാന്‍ അലി അഗ, ഷഹീന്‍ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, സാഹിദ് മെഹ്മൂദ്.

ഏഷ്യാ കപ്പിനുള്ള പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുസ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍.