കിവീസും ശ്രീലങ്കയും അഞ്ചാമത്, പാകിസ്ഥാനും ഇംഗ്ലണ്ടും നാലാമത്, അടിമുടി തവിട് പൊടിയായി വമ്പന്മാര്‍

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പ് കണ്ട് തലയില്‍ കൈവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സാദാരണയായി റണ്‍സ് കുത്തിഒലിച്ചെത്താറുളള ടി20 ലോകകപ്പില്‍ ഇത്തവണ എല്ലാം ലോ സ്‌കോര്‍ ത്രില്ലറാണ്. ഇതോടെ വലിയവനും ചെറിയവനും എന്ന വ്യത്യാസമില്ലാതെ ആര് വേണമെങ്കിലും ജയിക്കാമെന്ന ഗതിയാണ് ടൂര്‍ണമെന്റിന് ഉളളത്.

ഏത് വമ്പനെയും വീഴ്ത്താന്‍ കുഞ്ഞന്‍ ടീമുകള്‍ക്കാവുമെന്ന് ഈ ലോകകപ്പില്‍ പലതവണ തെളിയിക്കപ്പെട്ടും കഴിഞ്ഞു. പോയന്റ് ടേബിളിലേക്ക് നോക്കിയാല്‍ അക്കാര്യം കൂടുതല്‍ വ്യക്തമാകും.

ഗ്രൂപ്പ് ‘എ’യില്‍നിന്ന് മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും അനായാസം സൂപ്പര്‍ എട്ടിലേക്ക് മുന്നേറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സ്ഥതിയിപ്പോള്‍ അതല്ല. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ആമേരിക്ക പാകിസ്താന്റെ വഴി മുടക്കുമെ സ്ഥിതിയാണ് ഉള്ളത്.

രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ റണ്‍റേറ്റിന്റെ ബലത്തില്‍ മാത്രമാണ് അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നത്. പാകിസ്താനാവട്ടെ, രണ്ട് കളിയും തോറ്റ് പോയന്റൊന്നുമില്ലാതെ നാലാം സ്ഥാനത്താണ്. ഒരു മത്സരം ജയിച്ച കാനഡ പാകിസ്താന് തൊട്ടു മുന്നിലുള്ളപ്പോള്‍ രണ്ട് കളിയും തോറ്റ അയര്‍ലന്‍ഡാണ് അഞ്ചാമതുള്ളത്. സൂപ്പര്‍ എട്ടിലെത്താന്‍ പാകിസ്താന് അടുത്ത രണ്ട് മത്സരവും ജയിക്കണമെന്ന് മാത്രമല്ല, അമേരിക്കയും കാനഡയും തോല്‍ക്കുകയും റണ്‍റേറ്റില്‍ മുന്നിലെത്തുകയും വേണം.

മറ്റ് ഗ്രൂപ്പുകളിലും സമാനമായ സ്ഥിതിയാണ് ഉളളത്. ഗ്രൂപ്പ് ‘ബി’യില്‍ വന്‍ അട്ടിമറി നടക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. സ്‌കോട്‌ലന്‍ഡിനെതിരെ മഴ കാരണം ഉപേക്ഷിച്ച മത്സരത്തില്‍നിന്ന് ലഭിച്ച ഒറ്റ പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ഈ ഗ്രൂപ്പില്‍ രണ്ട് ജയവും ഉപേക്ഷിച്ച മത്സരത്തില്‍നിന്നുള്ള ഒരു പോയന്റും സഹിതം അഞ്ച് പോയന്റുമായി സ്‌കോട്ട്‌ലന്‍ഡാണ് മുന്നിലുള്ളത് എന്നതാണ് ഏറെ രസകരം.

മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കളിച്ച രണ്ട് മത്സരവും ജയിച്ച് രണ്ടാമതാണ്. രണ്ട് പോയന്റുമായി നമീബിയ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ മൂന്ന് മത്സരങ്ങളും തോറ്റ ഒമാന്‍ പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പ് ‘സി’യില്‍ കളിച്ച ഏക മത്സരം തോറ്റ ന്യൂസിലാന്‍ഡ് ഏറ്റവും അവസാന സ്ഥാനത്താണ്. രണ്ട് മത്സരവും ജയിച്ച അഫ്ഗാനിസ്ഥാന്‍ ഒന്നും വെസ്റ്റിന്‍ഡീസ് രണ്ടും സ്ഥാനത്തുള്ളപ്പോള്‍ ഒരു മത്സരം ജയിച്ച യുഗാണ്ട മൂന്നും പാപുവ ന്യൂ ഗിനിയ നാലും സ്ഥാനത്തുണ്ട്.

ഗ്രൂപ്പ് ഡിയില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്തായ ശ്രീലങ്കയും പുറത്താകല്‍ ഏതാണ്ട് ഉറച്ച മട്ടിലാണ്. കളിഞ്ഞ മൂന്ന് മത്സരവും ജയിച്ച ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഒരു മത്സരം വീതം ജയിച്ച ബംഗ്ലാദേശും നെതര്‍ലാന്‍ഡ്‌സും രണ്ടും മൂന്നും സ്ഥാനത്തുള്ളപ്പോള്‍ നേപ്പാളാണ് നാലാമത്.