ആമിറും ഇമാദുമായി പിസിബിയ്ക്ക് രഹസ്യ ഇടപാട്, ഗുരുതര ആരോപണവുമായി പാക് ക്യാപ്റ്റന്‍
ടി20 ലോകകപ്പില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ആറ് റണ്‍സിന് തോറ്റതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണല്ലോ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ. ഏറ്റവും ഒടുവില്‍ പിഎസിബിയ്‌ക്കെതിരെ വലിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ്.
ടൂര്‍ണമെന്റിന് മുന്നോടിയായി മുഹമ്മദ് ആമിര്‍, ഇമാദ് വാസിം എന്നിവരുമായി ബോര്‍ഡ് രഹസ്യ ഇടപാടുകള്‍ നടത്തിയതായി ഹഫീസ്
വെളിപ്പെടുത്തുന്നു. പാക് ക്രിക്കറ്റില്‍ ഏറെ പൊട്ടിത്തെറികള്‍ ഉണ്ടാക്കാനിടയുളള വെളിപ്പെടുത്തലാണിത്.
‘അത്യാഗ്രഹത്താല്‍, പിസിബി പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സല്‍പ്പേരിന് കോട്ടം വരുത്തിയ അമീര്‍, വസീം തുടങ്ങിയ കളിക്കാരെ ലോകകപ്പിലേക്ക് തിരഞ്ഞെടുത്തു. ഞാന്‍ ആഭ്യന്തര സര്‍ക്യൂട്ടിന്റെ ഭാഗമായിരുന്നു. പക്ഷേ കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. പാകിസ്ഥാന്റെ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാത്ത കളിക്കാരെ ഇപ്പോഴും ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തത് അമ്പരപ്പിക്കുന്നതാണ്’ ഹഫീസ് തുറന്നടിച്ചു.
ആറ് മാസം മുമ്പ് രണ്ട് താരങ്ങളും പാകിസ്ഥാനെ പ്രതിനിധീകരിക്കാന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവര്‍ അപ്പോള്‍ അവസരം നിരസിച്ചതായി ഹഫീസ് വെളിപ്പെടുത്തി.
‘ആറുമാസം മുമ്പ്, പാക്കിസ്ഥാനുവേണ്ടി കളിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ടി20 ലീഗുകളില്‍ കളിക്കാന്‍ ആണ് മുന്‍ഗണന നല്‍കിയത്. നിലവില്‍ ലീഗുകളൊന്നും സെഷനില്‍ ഇല്ലാത്തതിനാല്‍, അവര്‍ ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു സാധാരണ ടി20 ലീഗിന്റെ മാനസികാവസ്ഥയോയൊണ് അഭിമാനകരമായ അന്താരാഷ്ട്ര ടൂര്‍ണമെന്റിനെയും അവര്‍ സമീപിക്കുന്നത്’ ഹഫീസ് കൂട്ടിച്ചേര്‍ത്തു.