സഞ്ജു ഞെട്ടിക്കുന്ന ക്യാപ്റ്റന്‍, പക്ഷെ ആരും പ്രശംസിക്കാറില്ല, തുറന്ന് പറഞ്ഞ് പരാഗ്

Image 3
CricketFeaturedTeam India

ഐപിഎല്‍ 17ാം സീസണില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ ടീമിന്റെ പ്രധാന താരമായിരുന്നു അസമില്‍ നിന്നുളള റിയാന്‍ പരാഗ്. രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണില്‍ പരാഗിനെ വീണ്ടും ടീമില്‍ നിലനിര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

മുന്‍ സീസണുകളില്‍ പരാഗിന്റെ തുടര്‍ച്ചയാ മോശം പ്രകടനമാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ 2024 ഐപിഎല്ലില്‍ ബാറ്റിംഗ് പ്രകടനങ്ങളിലൂടെ അദ്ദേഹം ടീമിന്റെ മുഖ്യ താരമായി മാറാന്‍ കഴിഞ്ഞു. ഇപ്പോള്‍ തന്റെ ഐപിഎല്‍ നായകനായ സഞ്ജു സാംസണുമായുള്ള സൗഹൃദത്തെപ്പറ്റി മനസ്സുതുറക്കുകയാണ് പരാഗ്. 2024 ഐപിഎല്‍ സീസണിലാണ് താന്‍ സഞ്ജുവുമായി കൂടുതല്‍ അടുത്തതായി പരാഗ് തുറന്ന് പറയുന്നു. നിലവില്‍ ഇന്ത്യയുടെ സിംബാബ് വെയുമായുള്ള ടി20 പരമ്പരയ്ക്കായി പരാഗ് തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സഞ്ജുവില്‍ നിന്ന് തനിക്ക് കൂടുതല്‍ ഉപദേശ, നിര്‍ദേശങ്ങള്‍ ലഭിച്ചുവെന്ന് പരാഗ് പറയുന്നു. ബൗളര്‍മാര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ വിശദീകരിക്കുന്ന ചുമതലകള്‍ ഉള്‍പ്പെടെ സഞ്ജു തന്നെ ഏല്‍പ്പിച്ചിരുന്നതായി പരാഗ് വെളിപ്പെടുത്തുന്നു. സഞ്ജുവിന്റെ മികച്ച പ്രകടനങ്ങള്‍ ആരും പ്രശംസിക്കാറില്ലെന്ന അഭിപ്രായവും പരാഗിനുണ്ട്.

”സഞ്ജു ഭയ്യ ഇപ്പോഴുള്ള മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. പലപ്പോഴും വിക്കറ്റിന് പിന്നിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ പ്രശംസിക്കപ്പെടാറില്ല. അദ്ദേഹത്തില്‍ നിന്ന് നമുക്ക് ആത്മവിശ്വാസം ലഭിക്കുന്നു,” പരാഗ് പറഞ്ഞു.

‘സഞ്ജു തന്റെ വികാരങ്ങള്‍ നിയന്ത്രിക്കുകയും മത്സരത്തിനിടെ എല്ലാരോടും സംവദിക്കുകയും ചെയ്യുന്നു. ഇത്തരം കഴിവുകളാണ് സഞ്ജുവിനെ മികച്ച നായകനാക്കുന്നത്’ പാരാഗ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയെങ്കിലും ഒരു മത്സരത്തിലും കളിക്കാന്‍ സാധിച്ചില്ല. പക്ഷേ, ആരാധകര്‍ സഞ്ജുവിന് വരും മത്സരങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സിംബാബ് വെ സീരിയസാണ് സഞ്ജുവിന് മുന്നിലുളള അടുത്ത വെല്ലുവിളി.