യൂറോപ്യന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആഫ്രിക്കന്‍ പടക്കുതിരയുമായി ബ്ലാസ്റ്റേഴ്‌സിന്റെ ചര്‍ച്ച

ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടശേഷം മടങ്ങിയ കൊളംമ്പിയന്‍ പ്രതിരോധ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസിന് പകരക്കാരനെ കണ്ടെത്തി കേരള ക്ലബ്. യൂറോപ്പിലെ ഒന്നാം ഡിവിഷന്‍ ക്ലബില്‍ കളിക്കുന്ന ആഫ്രിക്കയില്‍ നിന്നുളള പ്രതിരോധ താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് നീക്കം നടത്തുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വളരെ പരമ്പിചയ സമ്പന്നനായ ആഫ്രിക്കന്‍ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാന്‍ നീക്കം നടത്തുന്നത് എന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഈ സൈനിംഗ് നടന്നാല്‍ ഇരട്ടി മധുരമായേക്കും.

അതെസമയം സിംബാബ് വെയില്‍ നിന്നുളള പ്രതിരോധ താരം കോസ്ത നമോനിസുവാണ് ആ ആഫ്രിക്കന്‍ താരമെന്ന റൂമറുകളും പ്രചരിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കളിക്കുന്ന താരമാണ് നമോനിസു, യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്യ ലീഗിലുമെല്ലാം ഈ താരം പന്ത് തട്ടിയിട്ടുണ്ട്.

നിലവിലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയ്്ക്ക് കീഴില്‍ ചെക്ക് ക്ലബ് സക്ലേബി ലുബിനായിനമോനിസു കളിച്ചിട്ടുണ്ട് എന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

അതെസമയം ബ്ലാസ്റ്റേഴ്സ് ചര്‍ച്ച നടത്തുന്ന അര്‍ജന്റീനന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫാക്കുണ്ടോ പെരേരയുമായി ടീം കരാര്‍ ഒപ്പിട്ടതും ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയായി.

You Might Also Like