ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് മുങ്ങിയ ഒസ്വാള്‍ഡോ ത്രീജി, ഇസ്രായേലില്‍ നിന്നും നല്ല വാര്‍ത്തയല്ല

ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ശേഷം പിന്‍വാങ്ങിയ കൊളംമ്പിയന്‍ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസിനെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ഹെന്‍ക്വിസിന്റെ വരവ് ആഘോഷമാക്കിയവരെ എല്ലാം അമ്പരപ്പിച്ച് കൊണ്ടായിരുന്നു താരം ഇസ്രായേലി രണ്ടാം ഡിവിഷന്‍ ക്ലബ് ബെനേയ് സ്‌കാനിറ്റിലേക്ക് കൂടുമാറിയത്.

എന്നാല്‍ ഇസ്രായേലില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹെന്‍ക്വിസിന് അത്ര സന്തോഷിക്കാനുളള റിസള്‍ട്ടല്ല പുറത്ത് വന്നത്. ആദ്യ മത്സരത്തില്‍ തന്നെ തന്റെ ടീം 3-0ത്തിന് തോല്‍ക്കുകയായിരുന്നു. ഇതോടെ ഹെന്‍ക്വിസിന്റെ വീഴ്ച്ച ആഘോഷമാക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

നേരത്തെ ഇന്ത്യയിലെ കോവിഡ് മഹാമാരിയുടെ വ്യാപനം പേടിച്ചാണത്രെ ഹെന്‍ക്വസ് ബ്ലാസ്റ്റേഴ്സുമായുളള കരാര്‍ ഉപേക്ഷിച്ചത്. ഇന്ത്യയില്‍ കോവിഡ് മഹാമാരി പടര്‍ന്ന് പിടിയ്ക്കുന്നത് ഏറെ ആശങ്കയോടെയാണത്രെ താരം കണ്ടത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സുമായുളള കരാര്‍ റദ്ദാക്കാന്‍ കൊളംമ്പിയന്‍ താരം തീരുമാനിച്ചത്.

ഏറ്റവും രസകരമായ കാര്യം ഹെന്‍ക്വിസ് ഇസ്രായേല്‍ ക്ലബുമായി കരാര്‍ ഒപ്പിടുന്നത് വരെ കിബു വികൂന നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ വരെ പങ്കെടുത്തിരുന്നത്രെ.

#WELCOME_OSWALDO_HENRIQUEZהבלם אוסבלדו אנריקס חתם על חוזה לשנה עם אופציה לשנה נוספתاللاعب اوزفالدو انريكيز يوقع عقدًا لمدة عام مع امكانية التمديد لعام اخر .

Posted by Bnei Sakhnin F.C. on Tuesday, August 18, 2020

കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമിയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്.

ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്‌പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.

You Might Also Like