പറക്കും ക്യാച്ചുമായി യുവതാരം; ജോണ്ടി റോഡ്‌സിന് ഇതാ ഒരു ലക്ഷണമൊത്ത പിൻഗാമി

Image 3
CricketCricket News

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ ആധികാരികമായ 90 റൺസ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പര (2-1) നേടി. റീസ ഹെൻറിക്വസ് (70), ഐഡൻ മക്രം (51) എന്നിവരുടെ അർദ്ധ സെഞ്ചുറികളും, നായകൻ ഡേവിഡ് മില്ലറുടെ (9 പന്തുകളിൽ 22) വെടിക്കെട്ട് ബാറ്റിങ്ങും ദക്ഷിണാഫ്രിക്കക്ക് 191/5 എന്ന മികച്ച സ്‌കോർ സമ്മാനിച്ചു.

ബൗളിങ്ങിൽ സ്റ്റാർ സ്പിന്നർ തബ്രീസ് ഷംസിയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ ആതിഥേയരായ ഇംഗ്ലീഷ് നിരയെ 16.4 ഓവറിൽ 101 റൺസിന് പൂട്ടിക്കെട്ടിയാണ് ദക്ഷിണാഫ്രിക്ക ജയം കുറിച്ചത്.

മികച്ച പ്രകടനങ്ങൾ എമ്പാടും കണ്ട മത്സരം എന്നാൽ ഏറ്റവുമധികം ഓർമ്മിക്കപ്പെടുക ഒരു 21 കാരന്റെ ഫീൽഡിങ് മികവിന്റെ പേരിലാവും. ഇംഗ്ലണ്ടിന്റെ അപകടകാരിയായ ബാറ്സ്മാൻ മൊയീൻ അലിയുടെ വിക്കറ്റിനായി ദക്ഷിണാഫ്രിക്കയുടെ പുത്തൻ താരോദയമായ ട്രിസ്റ്റാൻ സ്റ്റബ്‌സ് പുറത്തെടുത്തത് അവിശ്വസനീയമായ ഒരു പറക്കും ക്യാച്ചാണ്. ദക്ഷിണാഫ്രിക്കയുടെ മുൻ ഫീൽഡിങ് ഇതിഹാസം സാക്ഷാൽ ജോണ്ടി റോഡ്‌സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം.

വീഡിയോ കാണാം.

പത്താം ഓവർ എറിയാനെത്തിയ ഈഡൻ മക്രത്തിന്റെ പന്ത് മൊയീൻ അലിയുടെ ബാറ്റിൽ എഡ്‌ജ് ചെയ്ത് എയറിൽ. ഒരൽപം ദൂരം ഓടി സ്റ്റബ്‌സിന്റെ ഒരൊറ്റക്കയ്യൻ പറക്കും ക്യാച്ചിൽ മൊയീൻ അലി ഔട്ട്.