ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നത് ഇന്ത്യയ്ക്കായി കളിക്കാന്‍ ആഗ്രഹിക്കുന്ന വിദേശതാരവുമായി
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇഗോര്‍ സ്റ്റിമാച്ച് തന്റെ ടീമില്‍ കളിപ്പിക്കണമെന്ന ഏറെ ആഗ്രഹിക്കുന്ന താരമാണ് ഇറാന്‍ വംശജനായ ഒമിത് സിംഗ്. ഇതിനായി ഇന്ത്യന്‍ വംശജരെ കൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കണമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോട് സ്റ്റിമാച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എഐഎഫ്എഫ് ഇക്കാര്യത്തില്‍ അനുകൂലമായ തീകുമാനം എടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.
ഇന്ത്യയ്ക്കായി കളിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ക്ലബ് ഉപേക്ഷിച്ച് ഒമിത് സിംഗ് ഈസ്റ്റ് ബംഗാളുകമായി കരാര്‍ ഒപ്പിട്ടത്. അവര്‍ ഈ സീസണില്‍ ഐഎസ്എല്‍ കളിച്ചേക്കും എന്ന ഉറപ്പിലായിരുന്നു ഒമിത് സിംഗിന്റെ ഇന്ത്യയിലേക്കുളള വരവ്. എന്നാല്‍ ഈസ്റ്റ് ബംഗാളിനെ ഈ സീസണില്‍ ഐഎസ്എല്‍ കളിക്കാനായേക്കില്ല. ഇതോടെയാണ് ഒമിത് സിംഗ് മറ്റ് ഐഎസ്എല്‍ ക്ലബുകളുമായി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം മൂന്ന് ഇന്ത്യന്‍ ക്ലബുകളാണ് ഒമിത് സിംഗിനെ സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മുംബൈ സിറ്റി എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ഒമിത് സിംഗിന് പിന്നാലെയുളളത്.
വിവിധ ഇറാനിയന്‍ ക്ലബുകളില്‍ പന്ത് തട്ടിയിട്ടുളള 27കാരനായ ഒമിത് വിംഗറാണ്. 2013 മുതല്‍ വിവിധ ഇറാനിയന്‍ പ്രെഫഷണല്‍ ക്ലബുകളില്‍ കളിച്ചിട്ടുളള 27കാരന്‍ 117 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളാണ് ഇതുവരെ നേടിയിട്ടുളളത്.