ഇറാന്‍ താരത്തിനായി ബ്ലാസ്റ്റേഴ്‌സ്, വെല്ലുവിളിയുമായി രണ്ട് ഐഎസ്എല്‍ ക്ലബുകള്‍

Image 3
FootballISL

ഇന്ത്യന്‍ വംശജനായ ഇറാന്‍ താരം ഒമിത് സിംഗിനെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക മാധ്യമമായി ദ ബ്രിഡ്ജിലെ മാധ്യമ പ്രവര്‍ത്തകന്‍ സാഗ്നിക്ക കുണ്ടുവാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

നേരത്തെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയ താരമാണ് ഒമിത് സിംഗ്. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം തുലാസിലായതോടെയാണ് ഒമിത് സിംഗ് പുതിയ ഐഎസ്എല്‍ ക്ലബ് തേടുന്നത്.

ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയും ടാറ്റയുടെ ഉടമസ്ഥതയിലുളള ജംഷഡ്പൂര്‍ എഫ്‌സിയും ഒമിത്തുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ടീമിലെ ഏഷ്യന്‍ കോട്ടയില്‍ ഒമിത് സിംഗിനെ ഉള്‍പ്പെടുത്താനാണ് ഐഎസ്എല്‍ ക്ലബുകള്‍ ആഗ്രഹിക്കുന്നത്.

നേരത്തെ ഒമിത് സിംഗിനെ ഇന്ത്യന്‍ ടീമിലേക്ക് കൊണ്ട് വരുന്നതിന് ഇന്ത്യന്‍ വംശജര്‍ക്കും ഇന്ത്യയ്ക്കായി കളിക്കാന്‍ അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് പരിശീകന്‍ സ്റ്റിമാച്ച് ആവശ്യപ്പെട്ടിരുന്നു. ഈസ്റ്റ് ബംഗളാല്‍ ഐഎസ്എല്ലില്‍ കളിക്കമെന്ന് പ്രതീക്ഷിച്ചാണ് ഒമിത് ക്ലബുമായി കരാര്‍ ഒപ്പിട്ടത്.

വിവിധ ഇറാനിയന്‍ ക്ലബുകളില്‍ പന്ത് തട്ടിയിട്ടുളള ഒമിത് വിംഗറാണ്. 2013 മുതല്‍ വിവിധ ഇറാനിയന്‍ പ്രെഫഷണല്‍ ക്ലബുകളില്‍ കളിച്ചിട്ടുളള 27കാരന്‍ 117 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളാണ് ഇതുവരെ നേടിയിട്ടുളളത്.