പാക്-ഇന്ത്യ കോമ്പോ തുണച്ചില്ല, ഒമാനെ കടിച്ച് കീറി കടുവകള്‍

Image 3
CricketCricket News

ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഒമാനെ തകര്‍ത്ത് ബംഗ്ലാദേശ്. 26 റണ്‍സിനാണ് ബംഗ്ലാദേശ് ഒമാനെ തോല്‍പിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒമാന് ഒന്‍പത് വിക്കറ്റിന് 127 റണ്‍സ് എടുക്കാനെ ആയുളളു.

നാല് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുറഹ്മാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനുമാണ് ബംഗ്ലാദേശിന് അനായാസ ജയം സമ്മാനിത്തത്. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് മുസ്തഫിസുര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ഷാക്കിബ് നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

ഒമാനായി 33 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സ് നേടിയ ജിതേന്ദര്‍ സിംഗ് ആണ് ടോപ് സ്‌കോറര്‍. പ്രജാപതി 21ഉം മുഹമ്മദ് നദീവ് പുറത്താകാതെ 14ഉം റണ്‍സെടുത്തു.

നേരത്തെ ബംഗ്ലാദേശിനായി ഓപ്പണര്‍ മുഹമ്മദ് നയീം അര്‍ധ സെഞ്ച്വറി നേടി. 50 പന്തില്‍ മൂന്ന ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സാണ് നയീം സ്വന്തമാക്കിയത്. ഷാക്കിബ് അല്‍ ഹസന്‍ 29 പന്തില്‍ ആറ് ബൗണ്ടറി സഹിതം 42 റണ്‍സും സ്വന്തമാക്കി.

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബിലാല്‍ ഖാനും 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫായിസ് ബട്ടുമാണ് ഒമാന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. കലീമുളളഹ് രണ്ട് വിക്കറ്റും സ്വന്തമാക്കി.