അഫ്ഗാനെ തകര്‍ത്ത് ഒമാന്‍, ഏഷ്യ കപ്പിലേക്ക് ഒരുപടി കൂടി അടുത്ത് ഇന്ത്യ

ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ അഫ്ഗാനെ പരാജയപ്പെടുത്തി ഒമാന്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഒമാന്റെ വിജയം. ഇതോടെ ഗ്രൂപ്പിലെ മറ്റൊരു ടീമായ ഇന്ത്യയ്ക്ക് ഏറെ ആശ്വാസമായി മാറി ഈ വിജയം.

ഒമാന്‍ അഫ്ഗാനെ തോല്‍പിച്ചതോടെ ലോകകപ്പ് യോഗ്യത റൗണ്ട് ഗ്രൂപ്പില്‍ രണ്ടാം ്സ്ഥാനം ഉറപ്പിച്ചു. ലാകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കണം എങ്കില്‍ ഗ്രൂപ്പില്‍ മൂന്നാമതെങ്കിലും ഫിനിഷ് ചെയ്യേണ്ടതുണ്ട്.

ഇപ്പോള്‍ ഇന്ത്യ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമത് നില്‍ക്കുകയാണ്. അഫ്ഗാനിസ്താന് അഞ്ചു പോയിന്റാണ് ഉള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനും നേര്‍ക്കുനേര്‍ വരികയും ചെയ്യും. അന്ന് പരാജയപ്പെടാതെ ഇരുന്നാല്‍ ഇന്ത്യക്ക് ഗ്രൂപ്പില്‍ മൂന്നാമത് ഫിനിഷ് ചെയ്യുകയും ഏഷ്യന്‍ കപ്പ് യോഗ്യത എന്ന ലക്ഷ്യത്തില്‍ നില്‍ക്കുകയും ചെയ്യാം.

അഫ്ഗാന്‍ ജയിക്കുക ആണെങ്കില്‍ ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് പ്രതീക്ഷയ്ക്കും തിരിച്ചടിയാകും. ജൂണ്‍ 15നാണ് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള മത്സരം.

You Might Also Like