ഇന്ത്യയെ നേരിടാന്‍ അവന്‍ തിരിച്ചുവരുന്നു, ശിക്ഷയില്‍ ഇളവ്, ഇനി പുതിയ മനുഷ്യന്‍

Image 3
CricketCricket News

ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണ് ഒടുവില്‍ ആശ്വസം. ട്വിറ്ററില്‍ നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പരില്‍ അച്ചടക്ക നടപടി നേരിട്ട റോബിന്‍സണ് തന്റെ കരിയര്‍ പുനരാരംഭിക്കുവാന്‍ അനുമതി. ന്യൂസിലാണ്ടിനെതിരെ ലോര്‍ഡ്‌സില്‍ അരങ്ങേറ്റം കുറിച്ച താരം എട്ട് വര്‍ഷം മുമ്പത്തെ ട്വീറ്റുകളടെ പേരില്‍ സസ്‌പെന്‍ഷന് വിധേയനാകുകയായിരുന്നു.

പിന്നീട് ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഇപ്പോള്‍ താരത്തിന് എട്ട് മത്സരങ്ങളില്‍ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താരം പരസ്യമായി മാപ്പ് പറഞ്ഞതും കൗണ്ടി ക്രിക്കറ്റില്‍നിന്ന് അടക്കം സ്വയം പിന്‍മാറുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ശിക്ഷയില്‍ ഇളവു പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയ്‌ക്കെതിരെയുളള ടെസ്റ്റ് പരമ്പരയില്‍ റോബിന്‍സണ് കളിക്കാനാകും.

താരത്തിന്റെ ഈ എട്ട് മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങളിലെ വിലക്ക് രണ്ട് വര്‍ഷത്തില്‍ താരം പാലിക്കണം. മൂന്ന് അംഗ ക്രിക്കറ്റ് ഡിസിപ്ലിന്‍ കമ്മീഷന്‍ ആണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റും ടി20 ബ്ലാസ്റ്റിലെ രണ്ട് മത്സരങ്ങളും ഇപ്പോള്‍ തന്നെ വിലക്കില്‍ പരിഗണിച്ചിട്ടുണ്ട്. ഇത് കൂടാതെ 3200 പൗണ്ട് പിഴയും വിധിച്ചു.

ഇത് കൂടാതെ രണ്ട് വര്‍ഷത്തേക്ക് റോബിന്‍സണ്‍ പ്രൊഫഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസ്സിയേഷന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും എല്ലാ ആന്റി-ഡിസ്‌ക്രിമിനേഷന്‍ പ്രോഗ്രാമുകളിലും പങ്കെടുക്കണമെന്നും കമ്മീഷന്‍ വിധിച്ചിട്ടുണ്ട്.

ആദ്യ മത്സരത്തിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിന്‍സണ്‍ തിളങ്ങിയതിന് പിന്നാലെയാണ് എട്ട് വര്‍ഷം മുമ്പ് ട്വിറ്ററില്‍ താരം നടത്തിയ വംശീയ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി പ്രചരിച്ചത്. ആദ്യ ദിവസത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സന്‍ സംഭവത്തില്‍ ക്ഷമ ചോദിച്ചിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആദ്യ ഇന്നിംഗ്സില്‍ റോബിന്‍സണ്‍ മൊത്തം നാല് വിക്കറ്റാണ് സ്വന്തമാക്കിയത്.