യുണൈറ്റഡിന്റെ ക്രിസ്ത്യാനോയാണ് ബ്രൂണോ ഫെർണാണ്ടസ്, സാദൃശ്യത്തെ പിന്തുണച്ച് പരിശീലകൻ ഒലെ

Image 3
EPLFeaturedFootball

കഴിഞ്ഞ സീസണിൽ ജനുവരി ട്രാൻസ്ഫറിൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്നും മാഞ്ചസ്റ്റർ യൂണിറ്റെഡിലെത്തി മികച്ച പ്രകടനം തുടരുന്ന സൂപ്പർതാരമാണ് ബ്രൂണോ ഫെർണാണ്ടസ്. യുണൈറ്റഡിന്റെ ഓരോ വിജയത്തിലും ബ്രൂണോയുടെ കളിമികവിന്റെ പ്രഭാവം ചെറുതൊന്നുമല്ല. ബ്രൂണോയുടെ വരവ് ടീമിന്റെ മാനസികനിലയെ തന്നെ മാറ്റിയിട്ടുണ്ടെന്നത് വസ്തുതയാണ്.

കഴിഞ്ഞ സീസണിൽ യുണൈറ്റഡിനു ചാമ്പ്യൻസ്‌ലീഗിന് യോഗ്യത നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ജനുവരിക്കു ശേഷമുള്ള ബ്രൂണോയുടെ യുണൈറ്റഡിലെ പ്രകടനം തന്നെയാണെന്ന് നിസംശയം പറയാം. അത് ബ്രൂണോയുടെ യുണൈറ്റഡിന്റെ ഗോൾനേട്ടത്തിലെ പങ്ക് വിളിച്ചോതുന്നുണ്ട്. നേടിയ ഗോളുകളും അസിസ്റ്റുകളും ചേർത്ത് ജനുവരിക്കു ശേഷം യുണൈറ്റഡിന്റെ 34 ഗോളുകൾക്ക് പങ്കാളിയാവാൻ ബ്രൂണോക്ക് സാധിച്ചിട്ടുണ്ട്. പ്രീമിയർലീഗിലെ മറ്റേതു താരത്തേക്കാളും മുകളിലാണത്.

ചാമ്പ്യൻസ്‌ലീഗിൽ ഇസ്‌താംബൂൾ ബെസാക്സെഹിറിനെതിരെ ഇരട്ടഗോളുകളുമായി യുണൈറ്റഡിനായി ബ്രൂണോ തന്റെ മികച്ച പ്രകടനം ഇപ്പോഴും തുടരുകയാണ്. ഹാട്രിക്ക് നേടാനുള്ള അവസരമുണ്ടായിട്ടും റാഷ്ഫോഡിന് പെനാൽറ്റി നൽകിയത് താരത്തിന്റെ നേതൃപാടവത്തെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഈ ഗുണഗണങ്ങൾ യുണൈറ്റഡിലെ ക്രിസ്ത്യാനോയെ അനുസ്മരിപ്പിക്കുന്നില്ലെയെന്ന ചോദ്യങ്ങൾക്ക് മറുപടി നൽയിരിക്കുകയാണ് പരിശീലകനായ ഓലെ ഗണ്ണാർ സോൽക്ഷേർ.

” തീർച്ചയായായും.അവന്റെ സാമീപ്യം സഹതാരങ്ങളിൽ വളരെയധികം പ്രഭാവവും സ്വാധീനവും ചെലുത്തുന്നുണ്ട്. അവൻ വന്നതിനു ശേഷമുള്ള റിസൾട്ടുകൾ പരിശോധിക്കൂ. അവനിൽ ചുറുചുറുക്കും ഊർജവും നേതൃത്വപാടവവും നമുക്ക് കാണാനാവും. കൂടാതെ അവനൊരു ടീം പ്ലേയറാണെന്നുള്ളത് ടീമിന്റെ മുന്നോട്ടു നയിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്. ചിലതാരങ്ങൾക്ക് മത്സരത്തിൽ പുറത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ ലെയ്പ്സിഗിനെതിരെ വിശ്രമിക്കാമെന്നു എനിക്ക് ബ്രൂണോയോട് എനിക്ക് പറയാനാവില്ല. ഒപ്പം റാഷ്‌ഫോർഡിനോടും. പക്ഷെ അത് നല്ല കാര്യമാണ്. ഒരു ടീമിന്റെ സംസ്കാരം ഒരിക്കലും വ്യക്തിയെ ചുറ്റിപ്പറ്റിയുള്ളതല്ല. അത് ബ്രൂണോ തന്നെ വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട്. ” ഒലെ പറഞ്ഞു.