ജുറളല്ല, അടുത്ത എംഎസ് ധോണി രോഹിത്താണ്, തുറന്നടിച്ച് ഇന്ത്യന്‍ താരം

Image 3
CricketCricket News

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. വിരാട് കോഹ്ലി, മുഹമ്മദ് ഷമി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യന്‍ വിജയം.

ഇന്ത്യന്‍ ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ നായകമികവിനോടാണ് റെയ്‌ന രോഹിതിനെ ഉപമിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ അടുത്ത ധോണി ഇന്ത്യന്‍ പുതുമുഖ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറളിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍ വിശേഷിപ്പിച്ചിരുന്നു. ഇതാണ് റെയ്‌ന തള്ളിക്കളയുന്നത്.

രോഹിത് മികച്ച രീതിയിലാണ് ഇന്ത്യയെ നയിച്ചത്. എം എസ് ധോണി ചെയ്തതുപോലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന നായകനാണ് രോഹിത്. ധോണിക്ക് കീഴില്‍ താന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലി തന്റെ ടീമിലെ താരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കി. പിന്നാലെ ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചു. ഇവരെപ്പോലെ മികച്ച നായകനാണ് രോഹിത് ശര്‍മ്മയെന്നും റെയ്‌ന വ്യക്തമാക്കി.

രോഹിത് ആദ്യം സര്‍ഫറാസിന് അവസരം നല്‍കി. തനിക്ക് ലഭിച്ച അവസരം സര്‍ഫറാസ് മികച്ച രീതിയില്‍ ഉപയോ?ഗിച്ചു. പിന്നെ ധ്രുവ് ജുറേലിനും രോഹിത് അവസരം നല്‍കി. നാലാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ആകാശ് ദീപും കഴിവുള്ള താരമെന്ന് റെയ്‌ന വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ വിജയം നേടിയതോടെ ഇന്ത്യ പരമ്പര 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ ബാസ്‌ബോള്‍ വെല്ലുവിളി മറികടന്നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.