നിര്‍ണ്ണായകമായ 48 മണിക്കൂറുകള്‍, ക്യാപ്റ്റന്‍ ഓഗ്‌ബെചെയുടെ ഭാവി തീരുമാനമാകും
കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബെര്‍ത്തലമോവ് ഓഗ്‌ബെചെ ക്ലബില്‍ തുരുമോയെന്ന് രണ്ട് ദിവസത്തിനുളളില്‍ അറിയാം. ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ തുടരുമോയെന്ന കാര്യത്തില്‍ ഓഗ്‌ബെചെ ഉടന്‍ തീരുമാനമെടുക്കും. എന്ത് വിലകൊടുത്തും ഒഗ്‌ബെചെയെ ടീമില്‍ നിലനിര്‍ത്താനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടി കുറക്കാന്‍ തീരുമാനിച്ചത് മുതലാണ് ഓഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമോയെന്ന കാര്യം സംശയത്തിലായത്. ഓഗ്‌ബെചെയുടെ ഏജന്റുമായി ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
കഴിഞ്ഞ സീസണില്‍ കേരളത്തെ ഒറ്റയ്ക്ക് നയിച്ച താരമാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഓഗ്‌ബെചെഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു. ഒരു വര്‍ഷത്തേക്കു കൂടെ ഓഗ്‌ബെചെ കേരളത്തില്‍ കരാര്‍ ഉണ്ട്. എന്നാല്‍ പ്രതിഫല കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ ഓഗ്‌ബെചെ തയ്യാറല്ല.
സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്‌സ് വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്‌ബെചെയുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമുഖ സ്പോട്സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.