ഓഗ്‌ബെചെയും ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു, മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ സാധ്യത തേടി ബ്ലാസ്‌റ്റേഴ്‌സ് നായകന്‍
ഐഎസ്എല്ലില്‍ മറ്റ് സാധ്യതകള്‍ തേടി ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ നായകന്‍ ബെര്‍ത്തലോമിവ് ഓഗ്‌ബെചെയും. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ കൂറുമാറ്റത്തിനായി മറ്റ് ചില ഐഎസ്എല്‍ ക്ലബുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രമുഖ സ്‌പോട്‌സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഓഗ്ബെച്ച ബ്ലാസ്റ്റേഴ്സ് വിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഒാഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടുമോ എന്ന കാര്യം എനിയ്്ക്കറിയില്ല. എന്നാല്‍ മറ്റ് ക്ലബുകളുമായി ഒാഗ്‌ബെചെയുടെ ക്യാമ്പ് സംസാരിക്കുന്നതായി എനിയ്ക്കറിയാം’ മാര്‍ക്കസ് ട്വിറ്റരില്‍ കറിച്ചു.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരേയൊരു സൂപ്പര്‍ താരമാണ് ബെര്‍ത്തലോമിവ് ഓഗ്ബെചെ. ഐഎസ്എല്‍ ആറാം സീസണില്‍ ഓഗ്ബെചെ സ്ട്രൈക്ക് ചെയ്ത ബ്ലാസ്റ്റേഴ്സ് ഗോള്‍ വാരിക്കൂട്ടിയത് അത്ര പെട്ടെന്നൊന്നും ആരാധകര്‍ മറക്കില്ല. ബ്ലാസ്റ്റേഴ്സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്‌ബെചെ മാറിയിരുന്നു.
നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് ശമ്പളം വെട്ടിക്കുറക്കാന്‍ ക്ലബ് ആവശ്യപ്പെട്ടിരുന്നു. കോവിഡ് മഹാമാരയുടെ പശ്ചാത്തലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ഇങ്ങനെ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ബ്ലാസ്റ്റേഴ്സുമായി പ്രീ-കോണ്‍ട്രാക്ട് സൈന്‍ ചെയ്ത തിരി ക്ലബില്‍ ചേരാതിരിക്കുകയും എടികെയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തിരുന്നു.
ഓഗ്‌ബെചെ ക്ലബ് വിടുകയാണെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് അത് കനത്ത തിരിച്ചടിയാകും. ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ട പശ്ചാത്തലത്തില്‍ ഓഗ്‌ബെചെ ക്ലബ് വിടുന്നതിനെ കുറിച്ച് ആരാധകര്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയില്ല.