ഭാവിയിലെ ഛേത്രിയാണ് ആ മലയാളി താരം, തുറന്ന് പറഞ്ഞ് ഒഗ്ബെച്ചേ
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ബ്ലാസ്റ്റേഴ്സ് താരമാണ് ഓഗ്ബെച്ചേ, ഒരു ക്യാപ്റ്റന്‍ എന്ന വാക്കിനെ പൂര്‍ണമായും അര്‍ഥവത്താക്കുന്ന പ്രകടനമാണ് കഴിഞ്ഞ സീസണില്‍ അദ്ദേഹം കാഴ്ചവച്ചത്.
കേരളബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്ബെച്ചേയും അനന്ത് ത്യാഗിയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ പ്രധാനഭാഗങ്ങള്‍.
ഇന്ത്യയിലേക്ക് വരാന്‍ പ്രചോദനമായ കാര്യങ്ങളെപ്പറ്റിയാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. ‘തീര്‍ച്ചയായും അതിനു കാരണം ഫുട്ബോളാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ പുരോഗമിച്ചു. ഞാന്‍ ഐഎസ്എല്ലിനെപറ്റി എന്താണോ വിചാരിച്ചിരുന്നത്, അത് മാറിമറിഞ്ഞു. എന്റെ കുറച്ച് മുന്സഹതാരങ്ങള് മുന്‍പുള്ള സീസണുകളില്‍ ഐഎസ്എല്ലില്‍ കളിക്കുന്നുണ്ടായിരുന്നു. ആയിടക്കാണ് ഐഎസ്എല്ലിന്റെ ഭാഗമാകാനുള്ള അവസരം എനിക്ക് ലഭിച്ചത്. ഞാന്‍ അവരുടെ അടുത്ത് ഐഎസ്എല്ലിനെ പറ്റിയും രീതികളെപ്പറ്റിയും സാങ്കേതികവശങ്ങളെപ്പറ്റിയും ആരാഞ്ഞു. എനിക്ക് നല്ല മറുപടികളാണ് കിട്ടിയത്. അതെല്ലാം ഞാന്‍ എന്റെ മനസ് മാറാന്‍ കാരണമായി. ‘
ഒരു പരിശീലകനായി ഓഗ്ബെച്ചേയെ അധികം വൈകാതെ കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ചന്തിക്കാതെ ഇല്ലായെന്നാണ് അദ്ദേഹം മറുപടിപറഞ്ഞത്. ഭാവിയില്‍ ഈ തീരുമാനം മാറുമോയെന്നറിയില്ലെന്നും ഇപ്പോള്‍ അങ്ങൊരു കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടില്ല എന്നും ആദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഏറ്റവും ഇഷ്ട്പ്പെടുന്നതെന്താണ് എന്ന് ചോദിച്ചപ്പോള്‍, അത് കേരളാബ്ലാസ്റ്റേഴ്സ് ആണെന്നാണ് അദ്ദഹം പറഞ്ഞത്.
‘ഞാന്‍ കുറച്ചു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആലപ്പുഴയിലും അതിരപ്പള്ളിയിലുമൊക്കെ പോയി. കേരളം അറിയപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നാണ്. അത് അക്ഷരംപ്രതി ശരിയാണ്. നമ്മള് തീര്‍ച്ചയായും കേരളത്തെ സ്നേഹിക്കും. ഇത്തവണ എന്റെ ക്രിസ്തുമസ്സും ന്യൂഇയറും കൊച്ചിയിലും വര്ക്കലയിലുമായിരുന്നു. ഞാന്‍ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു. കേരളം തീര്‍ച്ചയായും ദൈവത്തിന്റെ സ്വന്തം നാടാണ്’
അടുത്ത സീസണിലും കേരളാബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകുമോ എന്ന അനേകം ആരാധകരുടെ ചോദ്യത്തിന്, അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച വിവരങ്ങള്‍ പറയാമെന്നാണ് ഒഗ്ബെച്ചേ മറുപടി പറഞ്ഞത്. അതിനായി ഏറെ കാത്തിരിക്കേണ്ടിവരില്ലയെന്ന് അദ്ദഹം ആവര്‍ത്തിച്ചു.
തന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോള്‍ താരം ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ ആണെന്ന് പറഞ്ഞ ഓഗ്ബെച്ചേ ഭാവിയിലെ സുനി ഛേത്രി സഹല്‍ അബ്ദുല്‍ സമദ് ആണെന്ന് കൂട്ടിച്ചേര്‍ത്തു. കേരളബ്ലാസ്റ്റേഴ്സിലെ തന്റെ ഉറ്റ സുഹൃത്തുക്കള്‍ സുയിവര്‍ലൂണും സെര്‍ജിയോ സിഡോഞ്ജയും ആണെന്നാണ് ഒഗ്ബച്ചെ പറഞ്ഞത്. ‘ഞാന്‍ എല്ലാവരുമായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. രാഹുല്‍ കെപിയുമായും നല്ല സൗഹൃദത്തിലാണ്.’