ചെന്നൈയെ നിഷ്പ്രഭമാക്കി ഒഗ്‌ബെച്ചെ, ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകകരുത്തില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

ഐഎസ്എല്‍ ആറാം സീസണിലെ ആരാധകരുടെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സിന്റെ ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചെ നേടിയ ഗോള്‍ തിരഞ്ഞെടുത്തു. 88 ശതമാനം വോട്ടുകള്‍ നേടിയാണ് ഒഗ്‌ബെച്ചെ ഫാന്‍സ് ഗോള്‍ ഓഫ് ദ് സീസണ്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

ഫൈനലില്‍ ഒഗ്‌ബെച്ചെയുടെ എതിരാളി ചെന്നൈയിന്‍ താരം ക്രിവല്ലെറോ 12 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയിട്ടുളളു.

ചെന്നൈയിനെതിരായ എവേ മത്സരത്തില്‍ നേടിയതാണ് ഫൈനല്‍ റൗണ്ടിലെത്തിയ ഓഗ്‌ബെച്ചെയുടെ ഗോള്‍. ചെന്നൈയിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ നിന്ന് കിട്ടിയ ഫ്രീക്കിക്കാണ് ഓഗ്‌ബെച്ചെ വലയിലെത്തിച്ചത്. കിക്കെടുത്ത മരിയോ ആര്‍ക്വെസ് തോട്ടടുത്തുണ്ടായിരുന്ന ഓഗ്‌ബെച്ചെയ്ക്ക് അത് തട്ടിനല്‍കുകയായിരുന്നു. തുടര്‍ന്ന് ഓഗ്‌ബെച്ച് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് വലകുലുക്കുകയായിരുന്നു.

ക്രിവെല്ലറോയുടേതാകട്ടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നേടിയ ഗോളും. മൈതാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി ഇടതുവിങ്ങില്‍ നിന്ന് ക്രിവെല്ലോറോ ഉയര്‍ത്തിയ ഷോട്ട് മുന്നോട്ട് കയറിനില്‍ക്കുകയായിരുന്ന ഗോളിസുഭാഷിഷ് റോയിയെ കബളിപ്പിച്ച് വലയിലെക്ക് ചാഞ്ഞിറങ്ങുകയായിരുന്നു

You Might Also Like