രണ്ടും കല്‍പിച്ച് ഒഡീഷ എഫ്‌സി, വണ്ടര്‍ കിഡ്‌സിനെ കൂട്ടത്തോടെ പൊക്കി
ഐഎസ്എല്ലില്‍ നിലവില്‍ ഏറ്റവും മികച്ച സൈനിംഗ് നടത്തുന്ന ക്ലബുകളിലൊന്നാണ് കഴിഞ്ഞ വര്‍ഷം മാത്രം അരങ്ങേറിയ ഒഡീഷ എഫ്‌സി. ഇന്ത്യന്‍ ആരോസിലെ രണ്ടു ഭാവി താരങ്ങളെയാണ് ഏറ്റവും ഒടുവില്‍ ഒഡീഷ എഫ്‌സി സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ആരോസിലെ സെന്റര്‍ ബാക്കായ സൗരഭ് മെഹരെിനേയും ഫുള്‍ ബാക്കായ ഹെന്‍ഡ്രി ആന്റോണെയെയുമാണ് ഒഡിഷ എഫ്സി സ്വന്തമാക്കിയിരിക്കുന്നത്. ഇരു താരങ്ങളും ഇന്ത്യയില്‍ വെച്ച് നടന്ന അണ്ടര്‍ -17 വേള്‍ഡ് കപ്പ് ടീമില്‍ അംഗങ്ങളായിരുന്നു.
കൂടാതെ ഇരുവരും ഐ എസ് എല്‍ ക്ലബായ ചെന്നൈയിന്‍ റിസര്‍വ് ടീമില്‍ കളിച്ച ശേഷമാണ് ആരോസിന്റെ കൂടെ ഐ ലീഗില്‍ കളിച്ചത്. മികച്ച ഭാവി താരങ്ങളായാണ് ഇരുവരെയും വിലയിരുത്തുന്നത്.
എടികെ ചാമ്പ്യന്‍മാരായ കഴിഞ്ഞ സീസണില്‍ ഒഡീഷയ്ക്ക് പ്ലേഓഫി കയറാന്‍ കഴിഞ്ഞിരുന്നില്ല. ആറാം സ്ഥാനത്താണ് ഒഡീഷ എഫ്‌സി ഫിനിഷ് ചെയ്തത്.