പ്രതിഭകളുടെ നഴ്‌സറിയായി ഒഡീഷ എഫ്‌സി, മറ്റൊരു യുവതോക്കിനെ കൂടി സ്വന്തമാക്കി

ഇന്ത്യന്‍ യുവതാരം തൊയ്ബ സിംഗിനെ സ്വന്തമാക്കി ഒഡീഷ എഫ്‌സി. പഞ്ചാബ് എഫ്‌സിയില്‍ നിന്നാണ് മണിപ്പൂരി സ്വദേശിയാ തൊയ്ബ സിംഗിനെ ഒഡീഷ എഫ്‌സി ടീമിലെത്തിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് തൊയ്ബ സിംഗുമായി ഒഡീഷ എഫ്‌സിയുടെ കരാര്‍.

18 വയസ്സ് മാത്രം പ്രയാമുളള തൊയ്ബ സിംഗ് പ്രതിരോധ താരമാണ്. ഇന്ത്യന്‍ അണ്ടര്‍ 17, 18 ടീമില്‍ സ്ഥിര സാന്നിധ്യമായ താരം പഞ്ചാബ് എഫ്‌സിയ്ക്കായി (മിനര്‍വ്വ പഞ്ചാബ്) കഴിഞ്ഞ എ എഫ് സി കപ്പില്‍ ഗോള്‍ നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ പദവിയും തൊയ്ബ സ്വന്തമാക്കി.

മിനേര്‍വയുടെ അക്കാദമിയിലൂടെ വളര്‍ന്ന താരം മിനേര്‍വക്ക് വേണ്ടി യൂത്ത് ഐലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഈ സീസണില്‍ ഒരു ഗോള്‍ ഐലീഗിലും തൊയ്ബ നേടിയിട്ടുണ്ട്.

അടുത്ത സീസണിലേക്ക് വന്‍ മാറ്റങ്ങള്‍ നടത്തുന്ന ഒഡീഷ ഇന്ത്യന്‍ താരവിപണിയില്‍ സജീവസാന്നിധ്യമായി തുടരുകയാണ്. നിരവധി താരങ്ങളെ ഇതിനോടകം ഒഡീഷ ടീമിലെത്തിച്ചുകഴിഞ്ഞു.

You Might Also Like