ഐഎസ്എല്‍ ഉപേക്ഷിച്ചു, അര്‍ജന്റീനയിലേക്ക് തിരിച്ച് പോയി സൂപ്പര്‍ താരം
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ നവാഗതരായ ഒഡീഷ എഫ്‌സിയ്ക്കായി മിന്നും പ്രകടനം കാഴ്ച്ചവെച്ച അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ട്ടിന്‍ പെരേസ് പ്രിമെറ ക്ലബ് വിട്ടു. സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയ പ്രിമെറ അര്ജന്റീന സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ ജിംനാസിയ ജുജുയിലേക്കാണ് ചേക്കേറിയിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിയ്ക്കായി മികച്ച പ്രകടനം കാഴ്ച്ച പ്രിമെറ എല്ലാ മത്സരവും ക്ലിനായി പന്ത് തട്ടിയിരുന്നു. സ്പാനിഷ് സ്ട്രൈക്കറായ സാന്റാനക്കൊപ്പം മികച്ച ഒത്തിണക്കത്തോടെ കളിച്ച താരം മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.
ഇതാദ്യമായിട്ടാണ് ഒരു ഏഷ്യന്‍ രാജ്യത്തിനായി കളിച്ചതെങ്കിലും അതിന്റെ പരിഭ്രമമം ഒന്നും പുറത്ത് കാണിക്കാതെയായിരുന്നു പ്രിമെറ ഒഡീഷയ്ക്കായി കളിച്ചത്. നിരവധി അര്ജന്റീനിയന്‍ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള പ്രിമെറ അര്‍ജന്റീനന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബായ റേസിങ് ക്ലബ്ബിനായും പന്ത് തട്ടിയിട്ടുണ്ട്.
നിലവില്‍ ഐഎസ്എല്‍ ഏഴാം സീസണില്‍ മികച്ച മുന്നൊരുക്കമാണ് ഒഡീഷ എഫ്‌സി നടത്തുന്നത്. നിരവധി വിദേശ താരങ്ങളേയും ഇന്ത്യന്‍ താരങ്ങളേയും ഇതിനോടകം ഒഡീഷ ടീമിലെത്തിച്ചിരുന്നു.