കാശെറിഞ്ഞു, സര്‍പ്രൈസ് യുവതാരം ഈ ഐഎസ്എല്‍ ക്ലബില്‍ തുടരും

Image 3
FootballISL

പ്രമുഖ യുവതാരം ശുഭാം സാരാംഗിയുമായി കരാര്‍ നീട്ടി ഐഎസ്എല്‍ ക്ലബ് ഒഡിഷ എഫ്‌സി. മൂന്ന് വര്‍ഷത്തേയ്ക്ക് കൂടിയാണ് സാരംഗിയുമായുളള കരാര്‍ ഒഡീഷ എഫ്‌സി നീട്ടിയിരിക്കുന്നത്. മികച്ച വേതന വ്യവസ്ഥയിലാണ് ഈ പ്രതിരോധ താരത്തെ ഒഡീഷ നിലനിര്‍ത്തിയിരിക്കുന്നത്. ക്ലബ് പ്രസിഡന്‍ റോഷന്‍ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

’17 വയസ്സില്‍ ഞങ്ങളോടൊപ്പം ചേര്‍ന്നതായി സാരംഗി. അവന്റെ പ്രതിഭയില്‍ ഞങ്ങള്‍ക്ക് അത്രയേറെ വിശ്വാസമുളള. അവന്‍ അവന്റെ സ്വപ്‌നങ്ങളിലേക്കെത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ കരാര്‍ സ്ഥിരീകരിച്ചുകൊണ്ട് ക്ലബ് പ്രസിഡന്റ് രോഹന്‍ ശര്‍മ്മ പറഞ്ഞു.

കലിംഗ സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇനിയും മൂന്ന് വര്‍ഷം കൂടി കളിക്കാനാകും എന്നത് ഏറെ സന്തോഷകരമാണെന്നും തന്നില്‍ വിശ്വാസമര്‍പ്പിച്ച ക്ലബ് മാനേജുമെന്റിന് നന്ദി പറയുന്നതായും സാംരംഗിയി പറഞ്ഞു.

ഡല്‍ഹി ഡൈനാമോസ്, ഒഡീഷ എഫ്‌സി എന്നീ ടീമുകള്‍ക്കായാണ് സാരംഗി ഇതുവരെ ഐഎസ്എഎല്ലില്‍ പന്തുതട്ടിയിട്ടുളളത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ സാരംഗി ഒഡിഷയ്ക്കായി കളിച്ചിരുന്നു. മികച്ച പ്രകടനമാണ് ഈ യുവതാരം കാഴ്ച്ചവെച്ചത്. ഇന്ത്യ അണ്ടര്‍ 17 ടീമിനായി ഇതുവരെ എട്ട് മത്സരവും കളിച്ചിട്ടുണ്ട്.