ദക്ഷിണാഫ്രിക്ക ദേശീയ ടീമില്‍ നിന്നും ഐഎസ്എല്ലിലേക്ക് താരം, സര്‍പ്രൈസ് സൈനിംഗ്

Image 3
FootballISL

ദക്ഷിണാഫ്രിക്കന്‍ താരം കോള്‍ അലക്‌സാണ്ടറെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബായ ഒഡീഷ എഫ്‌സി. രണ്ട് വര്‍ഷത്തേക്കാണ് ദക്ഷിണാഫ്രിക്കന്‍ മിഡ്ഫീല്‍ഡറെ ഒഡീഷ എഫ്‌സി ടീമിലെത്തിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ച സ്റ്റുവര്‍ട്ട് ബക്‌സര്‍ ഒഡീഷയുടെ പരിശീലകനായതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.

31കാരനായ താരം ദക്ഷിണാഫ്രിക്ക ദേശീയ ടീം അംഗമാണ്. ദക്ഷിണാഫ്രിക്കന്‍ ടോപ് ഡിവിഷന്‍ ക്ലബായ ബിഡ്വെസ്‌റ് വിറ്റ്‌സ് എഫ്‌സിയില്‍ നിന്നാണ് അലക്‌സാണ്ടര്‍ ഒഡീഷ എഫ്‌സിയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് അലക്‌സാണ്ടര്‍ കാഴച്ചവെച്ചത്.

ദക്ഷിണാഫ്രിക്കന്‍ ക്ലബ് തന്നെ ആയ അയാക്‌സ് കേപ്ടൗണിന്റെ അക്കാദമിയിലൂടെ ആണ് ആന്‍ഡേഴ്‌സണ്‍ വളര്‍ന്നു വന്നത്. വാസ്‌കോ ഡ ഗാമ, ചിപ യുണൈറ്റഡ്, പോളോക്വന്‍ സിറ്റി, സൂപ്പര്‍ സ്‌പോര്‍ട് യുണൈറ്റഡ് എന്നീ ക്ലബുകള്‍ക്ക് വേണ്ടി താരം മുമ്പ് കളിച്ചിട്ടുണ്ട്. ക്ലബ്ബ് ഫുട്ബാളില്‍ 236 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും 7 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

https://timesofindia.indiatimes.com/sports/football/indian-super-league/top-stories/odisha-fc-sign-south-africa-international-cole-alexander/articleshow/78586915.cms

ഐഎസ്എല്‍ മൂന്നാം സീസണ് മുന്നോടിയായി മികച്ച മുന്നൊരുക്കമാണ് ഒഡീഷ എഫ്‌സി നടത്തുന്നത്. മികച്ച വിദേശതാരങ്ങളുമായി ക്ലബ് ഇതിനോടകം കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. നിലവില്‍ ഇംഗ്ലണ്ടിലുളള സ്റ്റുവര്‍ട്ട് ബക്‌സര്‍ എത്തിയാലുടന്‍ ക്ലബിന്റെ പരിശീലനം പുനരാരംഭിക്കും.