പ്രീമിയര്‍ ലീഗ് വമ്പന്‍മാരുമായി കൈകോര്‍ത്ത് മറ്റൊരു ഐഎസ്എല്‍ ക്ലബ് കൂടി

Image 3
FootballISL

മുംബൈ സിറ്റിയ്ക്ക് പുറമെ മറ്റൊരു ഐഎസ്എല്‍ ക്ലബ് കൂടി പ്രീമിയര്‍ ലീഗ് ക്ലബുമായി കൈകോര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്എള്‍ രണ്ടാം സീസണ്‍ കളിക്കുന്ന ഒഡീഷ എഫ്‌സിയാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ടോട്ടന്നം ഹോട്ട്‌സ്പറുമായി കൈകോര്‍ത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഏത് തരമുളള കൈകോര്‍ക്കകലാണ് ഉണ്ടായിരിക്കുന്നതെന്ന് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ വര്‍ഷമാണ് ഒഡീഷ എഫ്‌സി ഐഎസ്എല്ലില്‍ അരങ്ങേറിയത്. ഡല്‍ഹി ഡൈനാമോസ് പേര് മാറ്റിയാണ് ഒഡീഷ എഫ്‌സിയായി മാറിയത്. ടോട്ടന്നത്തെ പോലൊരു ക്ലബുമായി ഒഡീഷയ്ക്ക് കൈകോര്‍ക്കാനായാല്‍ അത് വലിയ നേട്ടം തന്നെയാണ്. നേരത്തെ പ്രമുഖ മാധ്യ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ഇതിനെ സംബന്ധിച്ച് സൂചനകള്‍ തന്നിരുന്നെങ്കിലും ടീം ഏതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

നേരത്തെ മുംബൈ സിറ്റി എഫ്‌സിയെ മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളായ സിറ്റി ഗ്രൂപ്പ് വിലകൊടുത്ത് വാങ്ങിയിരുന്നു. നിലവില്‍ മുംബൈ സിറ്റിയെ സമ്പൂര്‍ണമായി നിയന്ത്രിക്കുന്നത് സിറ്റി ഗ്രൂപ്പാണ്. മറ്റൊരു ഐഎസ്എല്‍ ക്ലബായ ഹൈദരാബാദ് എഫ്‌സിയും ജര്‍മ്മന്‍ വമ്പന്‍മാരായ ബൊരൂസിയ ഡോട്ട്മുണ്ടും തമ്മില്‍ കഴിഞ്ഞ മാസം കൈകോര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഒഡീഷ എഫ്‌സിയും മറ്റൊരു വന്‍ ക്ലബുമായി കൈകോര്‍ക്കുകന്നത്.